
കാഞ്ഞങ്ങാട്:മാരക മയക്കുമരുന്നായ എംഡിഎംഎ വലിക്കുകയായിരുന്നു മൂന്നു പേരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. കൊവ്വൽ പള്ളിയിലെ അജിത്ത് (27)നെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചു ഹൊസ്ദുർഗ് കടപ്പുറം ബദരിയ നഗറിലെ അരുൺരാജ് (23) നെ കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡ് പരിസരത്തുവച്ചും അജാനൂർ കടപ്പുറത്തെ വിപിൻ വിനോദിനെ ( 22 ) കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചുമാണ് പിടികൂടിയത്.ഗ്ലാസ് സിലിണ്ടറിൽ എംഡിഎംഎ വെച്ച് സിഗരറ്റ് ലൈറ്റർ കൊണ്ട് കത്തിച്ചു വലിക്കുമ്പോഴാണ് മൂവരും പോലീസിന്റെ പിടിയിലായത്.