The Times of North

Breaking News!

വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി, ആദരിക്കലും അനുമോദനവും ആനകൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു   ★  ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്   ★  "ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം

കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരെ ഗുരുതര നിലയിൽ മംഗ്‌ളൂരുവിലെ ആശുപത്രിയിലും മറ്റു രണ്ടു പേരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബേക്കല്‍, മലാംകുന്ന്, തെല്ലാഞ്ഞിയിലെ അശോകന്റെ മകന്‍ എ. അനന്തു (26)ആണ് മരിച്ചത്. പ്രണവ് (26), അക്ഷയ് (26) എന്നിവര്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലും സൗരവ് (26), അശ്വിന്‍ (25) എന്നിവര്‍ നുള്ളിപ്പാടിയിലെ ആശുപത്രിയിലും ചികിത്സയിലാണ്.സിനിമ കണ്ടു വീടുകളിലേക്ക് മടങ്ങുകയായിരുന്നു അനന്തുവും സുഹൃത്തുക്കളും.
താഴെ കളനാട്ടെ ബസ് സ്റ്റോപ്പിനു സമീപത്താണ് അപകടം ഉണ്ടായത്. അനന്തുവും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാറില്‍ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും എത്തിയ ഇന്നോവ കാറിടിച്ചാണ് അപകടം.
മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ട അനന്തു. അമ്മ: ലത. സഹോദരങ്ങള്‍: അനീഷ്, ജയശ്രീ.

Read Previous

ലഹരിക്കെതിരെ ക്യാമ്പയിനുമായി കായികവകുപ്പ് : സംസ്ഥാനതല ഉദ്ഘാടനം കാസ‍ർകോട് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു

Read Next

യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73