The Times of North

Category: Kerala

Kerala
എൻറെ കേരളം പ്രദർശന വിപണനമേള കലാപരിപാടികൾ റദ്ദാക്കി

എൻറെ കേരളം പ്രദർശന വിപണനമേള കലാപരിപാടികൾ റദ്ദാക്കി

ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏപ്രിൽ 22 23 തീയതികളിൽ കാലിക്കടവ് എൻറെ കേരളം പ്രദർശന വിപണന മേളയോട് അനുബന്ധിച്ച് നടത്താനിരുന്ന കലാപരിപാടികൾ പൂർണമായും റദ്ദാക്കിയതായി ജില്ലാ സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു

Kerala
പാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്‍ക്ക് പരിക്കേറ്റു

പാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്‍ക്ക് പരിക്കേറ്റു

പാലക്കാട് കോട്ടായിയിൽ വെടിക്കെട്ടിനിടെ അപകടം. പെരുംകുളങ്ങര ക്ഷേത്രത്തിൽ വിഷു വേലയ്ക്കിടെയാണ് വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായത്. വേല കാണാനെത്തിയ ആറ് പേർക്ക് പരിക്കേറ്റു. രാത്രി 9.45 ഓടെയാണ് സംഭവം. വെടിക്കെട്ട് അവസാന ലാപ്പിലേക്ക് കടന്നപ്പോൾ ഓലപ്പടക്കത്തിൽ നിന്നും വെടിമരുന്ന് സൂക്ഷിച്ച കൂത്തുമാടത്തിലേക്ക് തീപടരുകയായിരുന്നു. പിന്നാലെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. പടക്കങ്ങൾ സൂക്ഷിച്ച

Kerala
മലയാളം ഓപ്പൺ അക്കാദമി സാഹിത്യപുരസ്‌കാരം പി.വി.ഷാജികുമാറിന്

മലയാളം ഓപ്പൺ അക്കാദമി സാഹിത്യപുരസ്‌കാരം പി.വി.ഷാജികുമാറിന്

തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാള സാഹിത്യഗവേഷകരുടെ സംസ്ഥാനതല കൂട്ടായ്മയായ മലയാളം ഓപ്പൺ അക്കാദമിയും കൂത്തുപറമ്പ് കോ-ഓപ്പറേറ്റിവ് റൂറൽ ബാങ്കും സംയുക്തമായി ഏർപ്പെടുത്തിയ രണ്ടാമത് മലയാളം ഓപ്പൺ അക്കാദമി സാഹിത്യപുരസ്‌കാരം പി.വി.ഷാജികുമാറിന്. കാസർഗോഡ് മടിക്കൈ സ്വദേശിയായ ഷാജികുമാറിന്റെ 'മരണവംശം' നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. റിജോയ് എം രാജൻ

Kerala
യേശു ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം

യേശു ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണപുതുക്കി പെസഹാ ആചരിച്ച് ക്രൈസ്തവ സഭകൾ. ക്രിസ്തീയ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയും പ്രത്യേക കാൽകഴുകൽ ശുശ്രൂഷയും നടക്കും. കുരിശ് മരണത്തിന് മുൻപ് ക്രിസ്തു തൻ്റെ 12 ശിഷ്യന്മാർക്കൊപ്പം അവസാന അത്താഴം പങ്കുവെക്കുകയും, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെയും സ്മരണയാണ് ക്രൈസ്തവ വിശ്വാസികൾക്ക് പെസഹ. പള്ളികളിലെ

Kerala
വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് 

വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് 

നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തിൽ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാൽ അതിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, OTP-കൾ, UPI വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ഫോൺ നിയന്ത്രിക്കാനും വേണ്ടിയുള്ള മാൽവെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്. സ്റ്റെഗനോഗ്രാഫി എന്ന

Kerala
പേര് നിർദ്ദേശിച്ചത് പിണറായി വിജയൻ; കെ കെ രാഗേഷ് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി

പേര് നിർദ്ദേശിച്ചത് പിണറായി വിജയൻ; കെ കെ രാഗേഷ് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ: സിപി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് സെക്രട്ടറിയായി കെ കെ രാജേഷിൻ്റെ പേര് നിർദ്ദേശിച്ചത്. സി പിഎം സംസ്ഥാന കമ്മിറ്റി അംഗമായ രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. രാജ്യസഭാംഗമായിരുന്ന

Kerala
രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷികം ക്വിസ് മത്സരം നടത്തി

രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷികം ക്വിസ് മത്സരം നടത്തി

രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 മുതൽ 27 വരെ നടക്കുന്ന പ്രദർശന വിപണന മേളയോട് അനുബന്ധിച്ച് ഹയർസെക്കൻ്ററി, കോളജ് വിഭാഗങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ

Kerala
ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 08/04/2025 (ഇന്ന്) മുതൽ 11/04/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ

പോക്സോ കേസിൽ മദ്രസാധ്യാപകന് 187 വർഷം തടവും 9, 10,000 രൂപ പിഴയും

തളിപ്പറമ്പ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച മദ്രസാധ്യാപകന് 187 വർഷം തടവും ഒൻപത് ലക്ഷത്തി പതിനായിരം രൂപ പിഴയും. ആലക്കോട് ഉദയഗിരി സ്വദേശിയും കീച്ചേരിയിൽ താമസക്കാരനുമായ കക്കാട്ട് വളപ്പിൽ മുഹമ്മദ് ഷാഫി (39)യെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ. രാജേഷ് ശിക്ഷിച്ചത്. 2020 മുതൽ

Kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ്

error: Content is protected !!
n73