The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

ബല്ല റൈസിനുള്ള ഒരുക്കങ്ങൾ തുടങ്ങി


കാഞ്ഞങ്ങാട് :ഇത്തവണയും വിഷുവിന് ബല്ലറൈസ് വിപണിയിൽ എത്തിക്കാൻ കെഎസ് കെടിയു ബല്ല വില്ലേജ് കമ്മിറ്റിയുടെ കീഴിലെ ബല്ല കൃഷികൂട്ടം കുറ്റിക്കാലിലെ ബല്ലാ വയലിലെ പത്തേക്കർ സ്ഥലത്ത് നടത്തിയ രണ്ടാംവിള നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. നവംബർ മാസത്തിൽ തുടങ്ങിയ കൃഷിപ്പണിയിൽ കർഷക തൊഴിലാളികൾ മുൻ ജവാന്മാർ,പോലീസ് ഉദ്യോഗസ്ഥർ,തുടങ്ങിയ സർക്കാർ ജീവനക്കാർ ,ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ ,ഡ്രൈവർമാർ എന്നിങ്ങനെപല മേഖലകളിൽ ജോലിചെയ്യുന്ന 23 പേരടങ്ങുന്ന കൂട്ടായ്മയാണ്കൃഷിയിറക്കിയത്.മേലാങ്കോട്ട് സ്കൂൾ വിദ്യാർഥികൾ ബല്ല ഈസ്റ്റ് എൻഎസ്എസ് വിദ്യാർത്ഥികൾ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ അകമഴിഞ്ഞ പിന്തുണയോടെയും സംസ്ഥാന സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി. കാഞ്ഞങ്ങാട് നഗരസഭയും കൃഷിഭവന്റെയും സഹായത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് കൃഷിയിറക്കിയത് . തരിശ്കിടക്കുന്നമുഴുവൻ പാടങ്ങളിലും കൃഷി നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കൂട്ടായ്മ രൂപീകരിച്ചത്.കഴിഞ്ഞ കാൽ നൂറ്റാണ്ടായി തരിശായി കിടക്കുന്ന കുറ്റിക്കാൽ ബല്ല വയലിൽ കൃഷി നടത്തിയത്. കഴിഞ്ഞവർഷത്തെപ്പോലെ ഈ വർഷവും ബല്ലാ റൈസ് എന്ന പേരിൽ അരി വിപണിയിലെത്തിക്കു ക എന്ന ഉദ്ദേശത്തോടെയാണ് കൃഷി വിളവെടുപ്പ് നടത്തിയത്.കാഞ്ഞങ്ങാട് സബ് കലക്ടർ പ്രതീക്ക്ജെയിൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ വി സുശീല അധ്യക്ഷത വഹിച്ചു ജില്ലപ്രിൻസിപ്പൽ ഓഫീസർ രാകേന്ദ്ര മുഖ്യാതിഥിയായി കാഞ്ഞങ്ങാട് ഡിഡി സ്മിത നന്ദിനി നഗരസഭ കൗൺസിൽമാരായ കെ ലത, എൻ ബാലകൃഷ്ണൻ, കെ ഇന്ദിര, കൃഷി ഓഫീസർ എം മുരളീധരൻ,ഹരിത കേരള മിഷൻ കോഡിനേറ്റർ ഇ. ബാലചന്ദ്രൻ ,സേതു കുന്നുമ്മൽ,എൻ ഗോപി ,എൻ മുരളി എന്നിവർ സംസാരിച്ചു കൃഷിക്കൂട്ടം സെക്രട്ടറി മനോജ് കുമാർ സ്വാഗതവും പ്രസിഡണ്ട് പി തമ്പാൻ നന്ദിയും പറഞ്ഞു

Read Previous

കാലിക്കടവിലെ ആദ്യകാല ഓട്ടോ തൊഴിലാളി പി പി ജനാർദ്ദനൻ അന്തരിച്ചു

Read Next

പെൺകുട്ടിയുടെയും യുവാവിന്‍റെയും മരണം; കേസ് ഡയറി ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73