The Times of North

Breaking News!

സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് കാസർകോട് ചാമ്പ്യൻമാർ   ★  സി.നാരായണൻ സ്മാരക പുരസ്കാരം കെ.വി.രവീന്ദ്രന്        ★  കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം: കാഞ്ഞങ്ങാട് പ്രസ്ഫോറം   ★  കരുണാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നീലേശ്വരം സീനിയർ ചേമ്പർ ചക്ര കസേര നൽകി   ★  മമത ടോംസണ് യുകെ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്   ★  ആരിക്കാടി ടോള്‍ഗേറ്റ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും ചര്‍ച്ച ചെയ്യും   ★  പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ അമ്മൂമ്മയെ മര്‍ദ്ദിച്ച കൊച്ചുമകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം   ★  ഹൈദരാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ   ★  ഇ.കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ   ★  വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 36 കുപ്പി മാഹി മദ്യവുമായി യുവതി അറസ്റ്റിൽ

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

പയ്യന്നൂര്‍: കാറിൽ കടത്തിയ മാരകലഹരി മരുന്നായ എംഡിഎം എ യുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ കുഞ്ഞിമംഗലം എടാട്ട് തുരുത്തി റോഡിലെ പെയിൻ്റിംഗ് തൊഴിലാളിയുടെ ഭാര്യ പി. പ്രജിത(29), എടാട്ടെ കെ.പി. ഷിജിനാസ്(34), പയ്യന്നൂരിൽ വില്പനക്കായി എം ഡി എം എ എത്തിച്ചപെരുമ്പ കോറോം റോഡിലെ പി. ഷഹബാസ് (30) എന്നിവരെയാണ് പയ്യന്നൂർ ഇൻസ്പെക്ടർ കെ പി ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി. യദുകൃഷ്ണൻ, കെ. ഹേമന്ത് കുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഡിവൈ.എസ്പി കെ. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്
ഇന്നുപുലര്‍ച്ചെ 2.45 മണിയോടെ ദേശീയ പാതയിൽ എടാട്ട് പയ്യന്നൂര്‍ കോളേജ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 10.265 ഗ്രാം എംഡിഎംഎയുമായി പ്രതികളെ പിടികൂടിയത്. നിർത്തിയിട്ടിരുന്ന കാറില്‍നിന്നും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ ഉണ്ടായത്. തൃശൂരുള്ള ഷെഫീഖ് എന്നയാളില്‍നിന്നാണ് എം ഡി എം എ വാങ്ങിയതെന്ന് പ്രതികള്‍ പോലീസിന് മൊഴി നൽകി.

Read Previous

അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു

Read Next

പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73