The Times of North

Breaking News!

ഡോ. ഹരിദാസിന്റെ അന്ത്യ നിദ്ര കർമ്മ മണ്ഡലമായ ചിറപ്പുറത്ത്   ★  കരിവെള്ളൂർ വടക്കുമ്പാട്ടെ കെവി ലക്ഷ്മണൻ അന്തരിച്ചു    ★  പ്രമുഖ വിഷചികിത്സാ വിദഗ്ദൻ ഡോ. ഹരിദാസ് വെർക്കോട്ട് അന്തരിച്ചു   ★  മട്ടിലായി കുന്നിൽ നിർമ്മാണം നിർത്തിവച്ചു   ★  പള്ളിക്കര നീരൂക്കിലെ എൻ വി രാമകൃഷ്ണൻ അന്തരിച്ചു   ★  വലയെറിഞ്ഞു മീൻ പിടിക്കുമ്പോൾ വയോധികൻ പുഴയിൽ വീണ് മരിച്ചു   ★  റോഡിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു   ★  ലോകബാങ്ക് സഹായം വക മാറ്റരുത്.. കർഷക കോൺഗ്രസ്സ് കൃഷി ഭവ നിലേക്ക് മാർച്ച്‌ നടത്തി   ★  മട്ടലായിക്കുന്നിടിഞ്ഞ് അപകടം അടിയന്തര നടപടിക്ക് മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകി   ★  ചെറുവത്തൂരിൽ കുന്നിടിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു

കാസര്‍കോട്: കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു. വൊര്‍ക്കാടി, പാത്തൂര്‍, ബദിമലെയിലെ മൊയ്തീന്‍ കുഞ്ഞി – പരേതയായ നബീസ ദമ്പതികളുടെ മകനും മടിക്കേരിയിലെ ഇലക്ട്രോണിക്‌സ് വ്യാപാരിയുമായ അഷ്‌റഫ് (25) ആണ് മരിച്ചത്.
പുത്തൂര്‍, മാണി-മൈസൂര്‍ ദേശീയ പാതയിലെ കാപ്പുവില്‍ ആണ് അപകടം. ചൊവ്വാഴ്ച രാവിലെ പാത്തൂരിലെ വീട്ടില്‍ നിന്നു ബസില്‍ പുത്തൂരിലേക്ക് പോയ അഷ്‌റഫ് അവിടെ വര്‍ക്ക് ഷോപ്പില്‍ വച്ചിരുന്ന ബുള്ളറ്റിലാണ് മടിക്കേരിയിലേക്ക് യാത്ര തുടർന്നത്. കാപ്പുവില്‍ എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ച മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാത്തൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
സഹോദരങ്ങള്‍: ഷംസുദ്ദീന്‍, ഖദീജത്ത് കുബ്ര, ഷംസീര്‍.

Read Previous

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ

Read Next

അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73