The Times of North

Breaking News!

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു   ★  സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍   ★  റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു   ★  കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു   ★  ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു   ★  നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ   ★  യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ   ★  കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്   ★  കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു   ★  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

ബേളൂർ റൈസ് വിപണിയിലിറക്കി

പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുവാനും കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് തനത് ബ്രാന്റായ ബേളൂർ റൈസ് വിപണിയിലിറക്കി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജൂലായ്‌ മാസം 29 ന് കുടുംബശ്രീ കോടോം ബേളൂർ സി ഡി എസും ആനക്കല്ല് വയലിൽ മഴപ്പൊലിമ സംഘടിപ്പിച് രണ്ടര ഏക്കർ നെൽകൃഷി ചെയ്തതിൽ വിളവെടുത്ത അരിയാണ് ബേളൂർ റൈസ് എന്ന പേരിൽ വിപണിയിലറക്കിയത്. അരിയുടെ വിതരണ ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശ്രീജ നിർവഹിച്ചു. ആദ്യ വില്പന ആസൂത്രണ സമിതി വൈസ് ചെയർമാൻ യു ഉണ്ണികൃഷ്ണൻ ഏറ്റു വാങ്ങി. ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. ദാമോദരൻ അധ്യക്ഷത വഹിച്ചു.പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ രജനി കൃഷ്ണൻ, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻമാരായ പി ഗോപാലകൃഷ്ണൻ, കെ ശൈലജ, പഞ്ചായത്ത്‌ സെക്രട്ടറി രഘു കെ പി, കുടുംബശ്രീ ബ്ലോക്ക്‌ കോ കോർഡിനേറ്റർ ഷൈജ കെ, 19-ാംവാർഡ് കൺവീനർ ജയകുമാർ, സി ആർ പി സവിത എന്നിവർ ആശംസകൾ നേർന്നു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സി സ്വാഗതവും മെമ്പർ സെക്രട്ടറി കുഞ്ഞിക്കണ്ണൻ വരയിൽ നന്ദിയും രേഖപെടുത്തി.

Read Previous

തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; കണ്ണൂരിൽ തെയ്യത്തെ പൊതിരെ തല്ലി നാട്ടുകാർ

Read Next

നീലേശ്വരത്തെ ശ്രീകൃഷ്ണവിലാസം ഹോട്ടൽ ഉടമ വയലാച്ചേരി കമ്പിക്കാത്ത് കുഞ്ഞമ്പു നായർ നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73