മോട്ടോർ ബൈക്കിടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്
മോട്ടോർ ബൈക്കിടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. കടുമേനി പഴയ എസ് ബി ഐ കെട്ടിടത്തിന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ കടുമേനി പട്ടേങ്ങാനം ഉള്ളറ വീട്ടിൽ കണ്ണന്റെ മകൻ ഒ. കെ ഷൈജു (34), കടുമേനിയിലെ എംസി പ്രജു (35) എന്നിവർക്കാണ് പരിക്കേറ്റത്.