വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാന്യങ്ങളിൽ നിന്നും ലഭിച്ച സ്വർണ്ണ കൈ ചെയിൻ ഉടമസ്ഥയ്ക്ക് തിരിച്ചെല്പിച്ച് ഹരിത കർമ്മ സേന പ്രവർത്തകർ മാതൃകയായി. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഹരിത കർമ്മ സേന പ്രവർത്തകരായ ജിഷ, സവിത, സീമ എന്നിവർക്കാണ് മാലിന്യ ശേഖരത്തിൽ നിന്നും സ്വർണ കൈ ചെയിൻ കളഞ്ഞു കിട്ടിയത്. പിന്നീട് ഇതിന്റെ ആളെ കണ്ടെത്തി ആഭരണം കൈമാറി. പയ്യങ്കീയിലെ അഫ്സത്തിന്റെതായിരുന്നു സ്വർണ്ണ കൈ ചെയിൻ.