The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

അനധികൃത മീൻപിടുത്തത്തിനെതിരേ നടപടി തുടരുന്നു; രണ്ടു ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴയിട്ടു 

കാസർകോട്: അനധികൃത മീൻപിടുത്തത്തിന് പിടിയിലായ രണ്ട് കർണാടക ബോട്ടുകളിൽ നിന്ന് ഫിഷറീസ് വകുപ്പ് 5 ലക്ഷം രൂപ പിഴ ഈടാക്കി.ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കുമ്പള- ബേക്കൽ- തൃക്കരിപ്പൂർ കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ രാത്രികാല കടൽ പട്രോളിംഗിലാണ് ബോട്ടുകൾ പിടികൂടിയത്.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.വി പ്രീതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തോട് ‘ ചേർന്ന് രാത്രികാല ട്രോളിംഗ് നടത്തിയതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് ദുർഗാഞ്ജനേയ, സമുദ്ര തനയ എന്നീ കർണാടക ബോട്ടുകൾ പിടികൂടി പിഴ ഈടാക്കിയത്.മറൈൻ എൻഫോഴ്സ്മെന്റ് ഗാർഡ് അർജുൻ റെസ്ക്യൂ ഗാർഡ്മാരായ മനു, അക്ബർ അലി, ബിനീഷ് , സ്രാങ്ക് ഷൈജു, വിനോദ് കോസ്റ്റൽ പോലീസുകാരായ സുമേഷ് മഹേഷ്, സുഭാഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. നിയമവിരുദ്ധ മത്സ്യബന്ധന രീതികൾക്കെതിരെയുള്ള നടപടികൾ തുടർന്നു വരികയാണെന്നും, നിയമം നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ച ഉണ്ടാവുകയില്ലെന്നും കാസർകോട്ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. എ ലബീബ് അറിയിച്ചു.

Read Previous

16 കാരിയെ പീഡിപ്പിച്ച കേസിൽ മുപ്പതുകാരന് 42 വർഷം തടവും3,10,000 രൂപ പിഴയും

Read Next

പെരിയയിലും കല്യോട്ടും റാപ്പിഡ് ആക്ഷൻ ഫോഴ്സ് റൂട്ട് മാർച്ച് നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73