The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിയ 19 തൊഴിലാളികളെ രക്ഷപ്പെടുzത്തി

നീലേശ്വരം: മീൻ പിടിക്കാൻ പോയ വഞ്ചി യന്ത്രത്തകരാറിലായികടലിൽ കുടുങ്ങിയ 19 മത്സ്യത്തൊഴിലാളികളെ കാസർകോട് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം രക്ഷപ്പെടുത്തി. ചെറുവത്തൂർ അഴിമുഖത്തുനിന്നും മത്സ്യ ബന്ധനത്തിനായി പോയ കപ്പിത്താൻ എന്ന വഞ്ചിയാണ് വ്യാഴാഴ്ച ഉച്ചക്ക് 12 :30 മണിയോടെ ഏഴിമല ഭാഗത്ത് നിന്നും 10 കിലോമീറ്റർ അകലെ യന്ത്ര തകരാറിനെ തുടർന്ന് കടലിൽ അകപെട്ടത്.
കാസർകോട് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. വി പ്രീതയുടെ നിർദ്ദേശ പ്രകാരം ഫിഷറീസ് വകുപ്പിൻ്റെ മറൈൻ റെസ്ക്യൂ യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തിയത് .മറൈൻ എൻഫോഴ്‌സ്‌മെന്റ് എസ് സി പി ഓ വിനോദ് കുമാർ , സി പി ഒ സുകേഷ്, റെസ്ക്യൂ ഗാർഡുമാരായ മനു, ശിവകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

Read Previous

ഡോ. എ.എം. ശ്രീധരന് വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്

Read Next

അളവിൽ കൂടുതൽ വിദേശമദ്യമായി മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!