The Times of North

Breaking News!

പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം

ഫിഷറീസ് സുരക്ഷാ ബോട്ടിന് നേരെ ആക്രമം ഉദ്യോഗസ്ഥർക്ക് പരിക്ക് ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം

നീലേശ്വരം അഴിത്തലയിൽ നിർത്തിയിട്ടിരുന്ന ഫിഷറീസ് വകുപ്പിന്റെ സുരക്ഷാ ബോട്ടിന് നേരെ ആക്രമണം. ബോട്ടിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പരിക്കേറ്റു. ബോട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 30 പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. അഴിത്തലയിൽ ഇന്നലെയാണ് സംഭവം. കണ്ടാലറിയാവുന്ന 30 പേർ ബോട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് പരാതി. ബോട്ടിലുണ്ടായിരുന്ന ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആലപ്പുഴ തത്തംപള്ളി കറുകരയിലെ ഷിനാസ് (30), മറൈൻ എൻഫോർസ് സ്മെൻ്റിലെ പൊലീസ് ഉദ്യോഗസ്ഥൻ വിനോദ് റസ്ക്യൂ ഗാർഡ് മനു എന്നിവരെ മർദ്ദിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസപെടുത്തുകയും ജി.പി.എസ് എക്കോ സൗണ്ട് , രണ്ട് വയർലസ് സെറ്റുകൾ എന്നിവ നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഉപകരണങ്ങൾ നശിപ്പിച്ചതിൽ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഫിഷറീസ് വകുപ്പിൻ്റെ ബോട്ടിനോട് ചേർന്ന് മറ്റ് ബോട്ടുകൾ കെട്ടിയിടുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Read Previous

ദുർഗ ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. പ്രധാന അധ്യാപകൻ കെ.എൻ. കേശവനുണ്ണി അന്തരിച്ചു.

Read Next

മദ്യലഹരിയിൽ വീട്ടിലെത്തിയ യുവാവ് സഹോദരനെയും സഹോദരിയെയും അക്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73