The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു.

മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അർബുദ ബാധിതനായിരുന്നു. ഫുട്ബോൾ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്.

ചാത്തുണ്ണിയുടെ പരിശീലനത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ മുൻനിരപ്പടയാളികളായി മാറിയവർ ഏറെ. ഐ.എം. വിജയൻ മുതൽ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെയുണ്ട് അക്കൂട്ടത്തിൽ. പട്ടാള ടീമായ ഇ.എം.ഇ. സെക്കന്ദരാബാദ്, വാസ്കോ ഗോവ, ഓർക്കേ മിൽസ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയിൽ സർവീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു.

 

പരിശീലകനായുള്ള ചാത്തുണ്ണിയുടെ ജീവിതവും വേറിട്ടതായിരുന്നു. 1990-ൽ എം.ആർ.എഫ് ഗോവ, ചർച്ചിൽ ഗോവ, കെ.എസ്.ഇ.ബി., സാൽഗോക്കർ, മോഹൻ ബഗാൻ, എഫ്.സി. കൊച്ചിൻ, വിവ കേരള, ഗോൾഡൻ ത്രഡ്സ്, ജോസ്കോ എഫ്.സി., വിവ ചെന്നൈ ഉൾപ്പെടെ രാജ്യത്തെ പ്രധാന ഫുട്ബോൾ ശക്തികളായ നാല് സംസ്ഥാനങ്ങളിലെ പല ക്ലബുകളുടെയും പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്.

1979-ൽ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായി. മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്, സാൽഗോക്കർ, എഫ്സി. കൊച്ചിൻ എന്നിങ്ങനെ നിരവധി പ്രൊഫഷണൽ ക്ലബ്ബുകളേയും പരിശീലിപ്പിച്ചു ‘ഫുട്ബോൾ മൈ സോൾ’ എന്ന പേരിൽ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്.

Read Previous

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേർ പിടിയിൽ

Read Next

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രിൻ്റർ സംഭാവനയായി നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73