Notice: fwrite(): Write of 692 bytes failed with errno=28 No space left on device in /home/thetimesofnorth.com/public_html/wp-admin/includes/class-wp-filesystem-direct.php on line 76
അനുസ്മരണം: ഏ.കെ.ജി എന്ന ത്രയാക്ഷരം:പാറക്കോൽ രാജൻ - The Times of North

The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

അനുസ്മരണം: ഏ.കെ.ജി എന്ന ത്രയാക്ഷരം:പാറക്കോൽ രാജൻ

പാവങ്ങളുടെ പടത്തലവൻ മികച്ച പാർലമെന്റെറിയൻ കർഷക പ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്നിനിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ് ഏകെജി സഖാവ്. നമ്മെ വിട്ടു പിരിഞ്ഞിട്ട് 47 (മാർച്ച് 22) വർഷമാകുന്നു. 73-ാം വയസ്സിൽ ആ ജീവിതം അസ്തമിച്ചെങ്കിലും ആ മൂന്നക്ഷരം പൊരുതുന്നതലമുറയ്ക്ക് അത്ര പെട്ടെന്നൊന്നും മറക്കാനായില്ല. അത്രമാത്രം ആവേശദായകമായിരുന്നു ആ സമര ജീവിതം’ മാതൃരാജ്യത്തെ കൊളൊ ണിയൽ നുകത്തിൽ നിന്ന് മോചിപ്പിക്കുന്നതിനും പിന്നീട് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനങ്ങൾക്ക് അഭിമാനത്തോടെ ജീവിക്കുന്നതിനും വേണ്ടി വിശ്രമരഹിതമായി പോരാടി. ഇതിന്റെയെല്ലാം ഫലമായി ജീവിതത്തിന്റെ നാല്ലാരു പങ്ക് തടവറകൾക്കു ഒളിലായിരുന്നു. 20 തവണ തടവറയിൽ അടയ്ക്കപ്പെട്ടു. വർഷങ്ങൾ നീണ്ടതായിരുന്നു ജയിൽവാസം.
ഭരണഘടന പഠിക്കുന്ന നിയമ വിദ്യാർത്ഥികൾ പലവട്ടം ഉരുവിടുന്ന വിധിപ്പേരാണ് എ കെ ഗോപാലനും സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നതും. മൗലികാവകാശങ്ങളെ സംബന്ധിക്കുന്ന ആദ്യത്തെ വിധിയാണ് 1950-ൽ സുപ്രികോടതിയിൽ നിന്നുണ്ടായത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഏകെജി ഏകാന്തതടവിലായിരുന്നു. അകത്ത് നിരാഹാരവും പുറത്ത് സമരവും നടന്നതിനാൽ 1947 ഒക്ടോബർ 12 ന് എ കെ ജി യെ മോചിപ്പിച്ചു. എന്നാൽ ഡിസംബർ 17 ന് കരുതൽ തടങ്കൽ നിയമം അനുസരിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ദേശാഭിമാനി ഫണ്ട് അലങ്കോലപ്പെടുത്താൻ ശ്രമിച്ച പോലിസുകാരോട് പ്രതികരിച്ചതിനാണ് തടങ്കിലാക്കിയത്.

വെല്ലൂർ, രാജമുന്ദ്രി, കോയമ്പത്തൂർ. കടലൂർ എന്നിങ്ങനെ ജയിലുകൾ മാറി മാറി രണ്ടു വർഷം ഇതിനിടെ കരുതൽ തടങ്കൽ ചോദ്യം ചെയ്ത് സുപ്രീം കോടതിൽ റിട്ട് ഹർജി ഫയൽ ചെയ്തു. കേസിന്റെ വിചാരണയ്ക്കായി എ കെ ജി യെ ഡൽഹിക്ക് കൊണ്ട് പോയി. സുപ്രിം കോടതിയിൽ എകെജി ക്ക് വേണ്ടി വാദിച്ചത് ബാരിസ്റ്റർ എം.കെ. നമ്പ്യാർ. ആറ് ദിവസം കേസ്സ് വാദിച്ചു. കേസ്റ്റ് തള്ളപ്പെട്ടെങ്കിലും അതിലെ വിതി ന്യായം സുപ്രധാനമായി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ ഏഴ് ന്യായാധിപൻ മാരടങ്ങുന്ന ബെഞ്ചിലെ ഒരോരുത്തരും വെവ്വേറെ വിധിയെഴുതി. കരുതൽ തടങ്കൽ നിയമത്തിന്റെ സാധുതയാണ് വിലയിരുത്തിയത്. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വിധി സഹായകമാണെന്ന്
ഏ കെ ജി അഭിപ്രായപ്പെട്ടു. തുടർന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപ്പോൾ കേസ്സ് വാദിച്ചത് ഏകെജി തന്നെയായിരുന്നു.

താരതമ്യം അസ്സാധ്യമാകും വിധം വൈവിധ്യമാർന്ന പൊതു ജീവിതവും സമര ജീവിതവുമായിരുന്നു ഏകെജിയുടെത്. ബ്രിട്ടിഷുകാരെ പുറത്താക്കുവാനുള്ള സമരം അയിത്തോച്ചാടനം. വഴി നടക്കാനുള്ള സ്വാതന്ത്ര്യം . ക്ഷേത്ര പ്രവേശന സമരം ‘സാമുദായിക അനാചാരങ്ങൾക്കെതിരെ യുള്ള സമരം ഇങ്ങനെ ദേശീയ സ്വാതന്ത്ര്യ സമ്പാദനത്തിനു മാത്രമല്ല നവോത്ഥാന പ്രവർത്തനത്തിനുകൂടി സമരത്തെ ആയുധമാക്കി. കോൺഗ്രസ്സിൽ നിന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി വഴി കമ്മ്യൂണിസ്റ്റ് പാർട്ടി മിൽസ മുന്നത നേതാവായി ജന സമരങ്ങൾ അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കി. കൊടുങ്കാറ്റു പോലെ സമരങ്ങൾ നയിക്കുകയും ആ കൊടുങ്കാറ്റിൽ പല ജനവിരുദ്ധശക്ക് തികളും തറ പറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് എകെജിയുടെ വേഷവും ശൈലിയും പോലും ആളുകൾ അനുകരിച്ചത്.

കേരളത്തിന്റെ അയിത്തോച്ചാടനപോരാട്ടത്തിലെ തിളങ്ങുന്ന അധ്യായമാണ് ഗുരുവായൂർ സത്യാഗ്രഹം. അതിന്റെ വളണ്ടിയർ ക്യാപ്റ്റനായിരുന്ന എ കെ ജി ക്ക് കടുത്ത മർദ്ദനം ഏൽക്കേണ്ടി വന്നു. പിന്നീട് നാടിന്റെ പല ഭാഗത്തു നിന്നും അയിത്തോച്ചാടന സമരങ്ങളും പന്തിഭോജന പ്രക്ഷോഭങ്ങളും വഴി നടക്കാനുള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങളുണ്ടായി ഇതിലെല്ലാം ഏകെ ജി യുടെ നേതൃത്വമോ പങ്കാളിത്തമോ ഉണ്ടായി. ദളിത് ജനവിഭാഗങ്ങൾക്ക് വഴി നടക്കാനുള സ്വാതന്ത്ര്യത്തി൹ വേണ്ടിയുള സവരവായിരുന്നു കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കണ്ടോത്ത് ഏകെജി നടത്തിയത്. അന്ന് എതിരാളികൾ ഏകെജിയെ ബോധം കെടും വരെ ക്രൂരമായി മർധിച്ചു. അയിത്തത്തിനം അനാചാരങ്ങൾക്കു വെതിരെയുളെ പോരാട്ടത്തിന്റെ ഭാഗമായി ഇത്രയെറെ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന നേതാക്കൾ അപൂർവ്വമാണ്.
രാജ്യത്ത് എവിടെയെല്ലാം ജനങ്ങളെ ഭരണകൂടവും ജൻമി മുതലാളിത്ത ശക്തികളും പീഡിപ്പിക്കുന്നുവോ അവിടങ്ങളിലെല്ലാം പാർല്ല മെന്റിലെ പ്രതിപക്ഷ നേതാവായിരുന്ന എകെജി ഓടിയെ ത്തുമായിരുന്നു ഉത്തർപ്രദേശ്. പഞ്ചാബ് ബീഹാർ. രാജസ്ഥാൻ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷക സമരങ്ങളിൽ ഏകെജി ആവേശകരമായ സാന്നിധ്യമായി.തെലങ്കാനയിലെ കർഷക പോരാളികള കൊന്നൊടുക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കൊടുക്കാറ്റായി. ആ ന്ത്രയിലെ ഗ്രാമങ്ങളിൽ എ കെ ജി നടത്തിയ പര്യടനവും അമരാവതിയിലെ കർഷകരെ കുടിയൊഴിപ്പിച്ച സർക്കാർ നടപടിക്കെതിരെ ഏകെജി നടത്തിയ നിരാഹാര സമരവും മുടവൻ മുകളിൽ മതിൽ ചാടി യമിച്ച ഭൂമി സമരവും കർഷക സമരങ്ങളിലെ സുപ്രധാന ഏടുകളാണ്.

Read Previous

വീടിൻ്റെ പരിസരത്ത് സംശയകരമായി കാണപ്പെട്ട മദ്രസ അദ്ധ്യാ പകനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് പോലീസിൽ ഏല്പിച്ചു.

Read Next

കളിയാട്ടമുറ്റത്തെ ഇഫ്താര്‍ സംഗമം മതമൈത്രിയുടെ സന്ദേശമായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!