The Times of North

Breaking News!

കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

 

കാഞ്ഞങ്ങാട് : കേന്ദ്ര-സംസ്ഥാന സർക്കാരികളുടെ ജനദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾക്കൊരുങ്ങുന്നു. ഇതിന് തുടക്കം കുറിച്ചുകൊണ്ട്ഏപ്രിൽ 4ന് പഞ്ചായത്ത് മുൻസിപ്പൽ കേന്ദ്രങ്ങളിലേക്ക് രാപ്പകൽ സമരം സംഘടിപ്പിക്കും പഞ്ചായത്തിരാജ് സംവിധാനം തകിടം മറിച്ച് പഞ്ചായത്തുകൾക്ക് ഫണ്ടുകൾ വെട്ടി കുറച്ച് ശ്വാസംമുട്ടിച്ച് വികസന ക്ഷേമ പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടിയിലും മലയോര മേഖലയിലെ വന്യജീവി ആക്രമണത്തിലൂടെ തുടർന്നു കൊണ്ടിരിക്കുന്ന മരണങ്ങൾക്കും കർഷകർക്ക് കാർഷിക ഇടങ്ങളിൽ കൃഷിക്കും ടാപ്പിങ്ങിനും മറ്റും പോകാൻ കഴിയാത്ത സാഹചര്യത്തിനും മുന്നിൽ നിസ്സംഗത പാലിച്ച് കേന്ദ്ര കേരള സർക്കാർ പരസ്പരം പഴിചാരി കർഷക ദ്രോഹത്തിന് കൂട്ട് നില്ക്കുന്നതിനെതിരെ ഏപ്രിൽ 10 ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലേക്ക് മാർച്ചും നടത്തും.

നിയോജക മണ്ഡലം യോഗം ജില്ലാ യു ഡി എഫ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു

നിയോജക മണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ് അധ്യക്ഷനായി. ജില്ലാ കൺവിനർ എ.ഗോവിന്ദൻ നായർ, ഹക്കീം കുന്നിൽ ജെറ്റോ ജോസഫ്, വി. കമ്മാരൻ, പി.വി.സുരേഷ് ,ഹരിഷ് പി നായർ, ടി.കെ.നാരായണൻ, വൺ ഫോർ അബ്ദുൾ റഹ്മാൻ, അഡ്വ: എൻ.എ ഖാലിദ്, കെ മുഹമ്മദ്‌ കുഞ്ഞി,എം.പി. ജാഫർ സി.വി.തമ്പാൻ . ഗംഗാധരൻ. , ബഷീർ ആറങ്ങാടി, റഹ്മത്തുള്ള, ഉമേശൻ വേളൂർ , മധുസൂദനൻ ബാലൂർ, ബദറുദിൻ എന്നിവർ സംസാരിച്ചു.കൺവീനർ ബഷിർ വെള്ളിക്കോത്ത് സ്വാഗതവും കൺവിനർ സി.വി. ഭാവനൻനന്ദിയും പറഞ്ഞു

Read Previous

മടിക്കൈ തീയ്യർപാലം കണ്ണംങ്കെെ വീട്ടിൽ ജാനകി അന്തരിച്ചു

Read Next

വീടിനു തീ പിടിച്ച് അടുക്കള പൂർണമായും കത്തിനശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73