The Times of North

Breaking News!

പോസ്റ്റ് ഓഫീസിന്റെ പരിധി മാറ്റാനുള്ള തീരുമാനം പിൻവലിക്കണം ഡിവൈഎഫ്ഐ   ★  സിപിഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾക്ക് 9 വർഷം കഠിന തടവും 60,000 രൂപ വീതം പിഴയും   ★  ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.   ★  ജോലിക്കിടയിൽ എഫ്സിഐ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ മരിച്ചു   ★  നീലേശ്വരത്ത് മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ   ★  കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ പിതാവും മക്കളും തേങ്ങ കൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു   ★  ജൂനാ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ഏപ്രിൽ 12 ന് കാഞ്ഞങ്ങാട്ട്   ★  ഉപ്പുവെള്ളം കയറുന്നത് തടയണം   ★  എം ഷൈലജയും വിജയൻ മേലത്തും മികച്ച വനിത ശിശുക്ഷേമ പോലീസ് ഓഫീസർമാർ

സഹകരണ മേഖല ഇല്ലാതാക്കാൻ സർക്കാർ തന്നെ ശ്രമിക്കുന്നു: അസിനാർ

വെള്ളരിക്കുണ്ട്: സർക്കാരും സഹകരണ വകുപ്പും കേരള ബേങ്കും ചേർന്ന് കേരളത്തിലെ സഹകരണ മേഖലയെ തകർക്കുവാനുള്ള ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാർ കുറ്റപ്പെടുത്തി. കേരള ബേങ്ക് സ്വർഗരാജ്യം കൊണ്ടുവരുമെന്നു പറഞ്ഞവർ ആർ.ബി.ഐയുടെ കാലിനടിയിൽ തല വെച്ചു കൊടുത്ത അവസ്ഥയിലായിരിക്കുകയാണെന്ന് അസിനാർ തുടർന്ന് പറഞ്ഞു. കേരള ബേങ്ക് പ്രാഥമിക സംഘങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, സഹകരണ മേഖലയിലെ സർക്കാർ നയം തിരുത്തുക, മിസ് ലേനിയസ് സംഘങ്ങളോടുളള സർക്കാരിൻ്റേയും കേരള ബാങ്കിൻ്റെയും ചിറ്റമ്മ നയം അവസാനിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സഹകരണ ജനാധിപത്യ വേദി വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് കേരള ബേങ്ക് ശാഖയ്ക്ക് മുന്നിൽ നടന്ന സഹകാരി ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാർ. താലൂക്ക് ചെയർമാൻ എം.കെ മാധവൻ ആദ്ധ്യക്ഷം വഹിച്ചു. കൺവീനർ അഡ്വ. മാത്യുസെബാസ്റ്റ്യൻ, ഡി.സി.സി ഭാരവാഹികളായ പി.ജി.ദേവ്, ഹരീഷ് പി നായർ ടോമി പ്ലാച്ചേരി, സി. എം. പി ജില്ലാ സെക്രട്ടറി ടി.വി. ഉമേശൻ , ബ്ലോക്ക് പഞ്ചാത്ത് മെമ്പർ ഷോബി ജോസഫ് , മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ എം.പി ജോസഫ്, ജോർജ്കുട്ടി കരിമഠം, ബാലകൃഷ്ണൻ ബാലൂർ, മനോജ് തോമസ്, ബാങ്ക് പ്രസിഡൻ്റുമാരായ മാത്യു പടിഞ്ഞാറേൽ, പ്രഭാകരൻ കരിച്ചേരി, എൻ ഡി വിൻസെൻ്റ്, പി.സി തോമസ്, മുരളി പനങ്ങാട്, മിനി ഫ്രാൻസിസ്, ത്രേസ്യാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Read Previous

വിഭിന്നശേഷി കുട്ടികളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനും അധ്യാപകർക്ക് പരിശീലനവുമായി എസ്എസ്കെ

Read Next

പടന്നക്കാട് ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ നിന്നും ലഹരി ഗുളികൾ പിടി കൂടി ലൈസൻസ് റദ്ദാക്കാൻ ശുപാർശ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73