കാഞ്ഞങ്ങാട് :നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു. വെള്ളിക്കോത്ത് കാരക്കുഴിയിലെ പ്രകാശൻ കലയപ്പാടി (38)യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശനെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.പരേതനായ പുത്തൂരാൻ കുട്ട്യന്റെയും യശോദയുടെയും മകനാണ് ഭാര്യ:മല്ലിക.മകൾ : ശ്രീക്കുട്ടി. സഹോദരി: വാസന്തി.