The Times of North

Breaking News!

പരപ്പ മുണ്ടിയാനത്തെ പി കെ ബാലകൃഷ്ണൻ അന്തരിച്ചു.   ★  വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി, ആദരിക്കലും അനുമോദനവും ആനകൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു   ★  ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്   ★  "ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു

കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിഭാഗീയതയും വര്‍ഗീയ ലഹളയും ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ ഉറൂസിൻ്റെ ഫ്‌ളക്‌സ് കീറിയ യുവാവിനെതിരെ ജാമ്യമില്ലാ കുമ്പള വകുപ്പുപ്രകാരം കേസെടുത്തു.അടുക്കയിലെ അബ്ദുല്‍ സത്താറിന്റെ പരാതി പ്രകാരം കുബണൂര്‍, പച്ചമ്പളയിലെ ഫായിസി(24)നെതിരെയാണ് 153 (എ) പ്രകാരം കേസെടുത്തത്. ഒളയം ജുമാമസ്ജിദിലെ ഉറൂസിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് രാത്രിയുടെ മറവില്‍ ഫായിസ് കീറി നശിപ്പിക്കുകയായിരുന്നു. മെയ് ഒന്നിന് രാത്രി 10.45 മണിയോടെ അടുക്ക, വീരനഗറിലാണ് കേസിനാസ്പദമായ സംഭവം. അക്രമം ചിലര്‍ നേരില്‍ കണ്ടതാണ് പ്രതിയെ തിരിച്ചറിയാനിടയാക്കിയത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിഭാഗീയതയും വര്‍ഗീയ ലഹളയും ഉണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് ഫ്‌ളക്‌സ് കീറിയതെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Read Previous

പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും

Read Next

നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73