The Times of North

Breaking News!

ലഹരിവിരുദ്ധ കവിതാമത്സരം: നീലേശ്വരം രാജാസ് അധ്യാപിക സുധാമണിക്ക് മൂന്നാംസ്ഥാനം   ★  തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)   ★  പള്ളിക്കരയിലെ വയലപ്ര ചിരുത അന്തരിച്ചു   ★  മധ്യവയസ്ക്കയുടെ കണ്ണിന് എറിഞ്ഞു പരിക്കേൽപ്പിച്ചു   ★  മധ്യവയസ്ക്കനെ കാണാതായി

പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും

കാസര്‍കോട്: പത്തുവയസ്സുകാരനെ പലവട്ടം വിളിച്ചു കൊണ്ടു പോയി ഇടവഴിയില്‍ വച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കേസിലെ പ്രതിയെ 107 വര്‍ഷം കഠിന തടവിനും നാലരലക്ഷം രൂപ പിഴയടക്കാനും കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 18 മാസം അധിക തടവ് അനുഭവിക്കണം. കാസര്‍കോട്, കൂഡ്‌ലു, പെരിയടുക്കയിലെ ജഗന്നാഥന്‍ എന്ന ജഗ(41)നെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം
2020 ആഗസ്ത് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കൂലിപ്പണിക്കാരനായ പ്രതി പത്തു വയസുകാരനെ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി. രാജേഷാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.

Read Previous

കഞ്ചാവുമായി സിനിമ പ്രവർത്തകൻ പിടിയിൽ

Read Next

കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73