
നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുംകളിയാട്ടത്തിന്റെ ഉത്സവ രാവുകളെ ധന്യമാക്കി കൊണ്ട് ഇന്അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒരുക്കിയ നൃത്ത വിസ്മയം കാണികൾക്ക് പുത്തൻ അനുഭവമായി ഭാരത് ഭവനും സൗത്ത് സോൺ കൾച്ചറൽ സെൻ്ററും ചേർന്നൊരുക്കിയ കലാവിരുന്നിൽ മഹാരാഷ്ട്രയിലെ കലാകാരികളും കലാകാരന്മാരും ചേർന്നൊരുക്കിയ ലവനി ഡാൻസ് കോലി ഡാൻസ് ഹരിയാനയിൽ നിന്നുള്ള ഹാഗ് ഡാൻസ്, ഗൂമർ ഡാൻസ് തെലുങ്കാനയിൽ നിന്നും മാധുരി ഡാൻസ്, ധിംസ ഡാൻസ് തമിഴ് നാട്ടിൽ നിന്നും തപ്പട്ടം, കരഗം, കാളിയാട്ടം എന്നീ ഇനങ്ങളാണ് അവതരിപ്പിച്ചത്
ഇതിന് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു പബ്ലിക്ക് റിലേഷൻ കമ്മിറ്റി കോഡിനേറ്റർ പി.വി തുളസീ രാജ് അദ്ധ്യക്ഷത വഹിച്ചു.തലശ്ശേരി അതിരൂപത എമിററ്റസ് ബിഷപ്പ് ജോർജ്ജ് ഞരളക്കാട്ട് മുഖ്യാതിഥിയായി ,
നീലേശ്വരത്ത് നടക്കുന്ന ഈ പെരുങ്കളിയാട്ടം ഒരു സമൂഹവും അവരുടെ മനസ്സും ഏതുവിധത്തിൽ സാഹോദര്യത്തിൻ്റെയും കൂട്ടായ്മയുടെയും വഴികളിലൂടെ സഞ്ചരിക്കുന്നു എന്നതിനുള്ള തെളിവാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. അഡ്വക്കേറ്റ് കെ ശ്രീകാന്ത്, പ്രൊഫസർ വി കുട്ട്യൻ, ടി വി ബാലൻ മാണിയാട്ട്, ഗതാഗത കമ്മിറ്റി ചെയർമാൻ കെ ഉണ്ണി നായർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ സജീവൻ വെങ്ങാട്ട് സ്വാഗതവും ജോയിൻ്റ് കൺവീനർ പി ശ്രീജ നന്ദിയും പറഞ്ഞു.