2025 മാർച്ച് 1 മുതൽ 9 വരെ നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകത്തിൽ നടക്കുന്ന നവീകരണ ബ്രഹ്മകലശം, പെരുങ്കളിയാട്ടം എന്നിവയോടാനുബന്ധിച്ച് സുവനീർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പൊതുവിഭാഗത്തിൽ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു.
“കളിയാട്ടം” എന്ന വിഷയത്തെ ആസ്പദമാക്കി ചെറുകഥാമത്സരവും, “അനുഷ്‌ഠാനകലകളുടെ സാമൂഹ്യപ്രസക്തി” എന്ന വിഷയത്തിൽ ലേഖനമത്സരവും(4 ഫുൾ സ്‌കാപ് പേജിൽ കവിയരുത്) “അമ്മദൈവം” എന്ന വിഷയത്തിൽ കവിതാമത്സരവുമാണ് (24 വരിയിൽ കവിയരുത്) സംഘടിപ്പിക്കുന്നത്.
മത്സരാർത്ഥികളുടെ സൃഷ്ടികൾ സി. എച്ച്. രാമചന്ദ്രൻ,കൺവീനർ, സുവനീർ കമ്മിറ്റി, ശ്രീ കേണമംഗലം കഴകം, പള്ളിക്കര, നീലേശ്വരം പി.ഒ. 671314 എന്ന വിലസത്തിലോ താഴെ പറയുന്ന ഇ_മെയിൽ ഐ. ഡി_യിലോ സെപ്റ്റംബർ 30 -ന് മുൻപ് ലഭിച്ചിരിക്കണം.
ഇ_മെയിൽ: [email protected]