ബി.ജെ.പി അവിശ്വാസ പ്രമേയത്തെ പിന്തുണച്ച പഞ്ചായത്ത് അംഗത്തെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്
കാസർകോട്: ബി.ജെ.പി അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. പൈവളിഗെ പഞ്ചായത്ത് അംഗം അവിനാശ് മച്ചാദോയ്‌ക്കെതിരെയാണു നടപടി. പഞ്ചായത്ത് പ്രസിഡന്റായ സി.പി.എം അംഗത്തിനെതിരെ ബി.ജെ.പി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി അവിനാശ് വോട്ട് ചെയ്തിരുന്നു. പൈവളിഗെ പഞ്ചായത്തിൽ എട്ടുവീതം അംഗങ്ങളാണ് എൽ.ഡി.എഫിനും ബി.ജെ.പിക്കുമുള്ളത്.