The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: ACCIDENT

Local
കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.

കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.

കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു. കൊവ്വൽപ്പള്ളി മന്ന്യോട്ടെ സഫിയ 35 ആണ് മരണപ്പെട്ടത്. മംഗളൊരു ആശുപത്രിയിൽ പോയി നാട്ടിലേക്ക് തിരിച്ചു വരുന്ന ഇടയിലാണ് അപകടം. കുമ്പള ഷിറിയയിൽ ഇവർ സഞ്ചരിച്ച കാറുമായി എതിരെ വന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. സഫിയോടൊപ്പം ഉണ്ടായിരുന്നവരുടെ പരുക്കുകൾ ഗുരുതരമല്ല.

Others
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

കാസര്‍കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ്മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു. മിയാപ്പദവ്, ബാളിയൂര്‍, പരന്തരഗുരിയിലെ പരേതനായ പത്മനാഭ പൂജാരി- ജാനകി ദമ്പതികളുടെ മകന്‍ ചേതന്‍ കുമാര്‍ (24) ആണ് മരിച്ചത്. പെയ്ന്റിംഗ് തൊഴിലാളിയായ ചേതന്‍ കുമാര്‍ പുതുവത്സര തലേന്ന് രാത്രി മംഗ്‌ളൂരുവില്‍ നിന്നു ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.ചിഗുറുപാദ

Local
ബൈക്ക് ഇടിച്ചു പരിക്ക്

ബൈക്ക് ഇടിച്ചു പരിക്ക്

നിലേശ്വരം: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കനെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപ്പിച്ചു. തൈക്കടപ്പുറം സിപിഎം ഓഫീസിന് സമീപത്തെ ബഷീർ മനക്കയത്തിലാണ്(53) പരിക്കേറ്റത്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് ടിബി റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്ക് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

Local
കണ്ണൂരിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കണ്ണൂരിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കണ്ണൂർ: ഉളിയിൽ പാലത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു. കാലാങ്കി സ്വദേശി കയ്യെന്നു പാറ ബെന്നിയുടെ ഭാര്യ ബീന (52). ബെന്നിയുടെ സഹോദരിയുടെ മകൻ ലിജോ (37) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ബെന്നിയും മകൻ ആൽബിനും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആൽബിൻ്റെ

Local
ബസ് സ്കൂട്ടിയിൽ ഇടിച്ച് അമ്മക്കും മകൾക്കും പരിക്ക്

ബസ് സ്കൂട്ടിയിൽ ഇടിച്ച് അമ്മക്കും മകൾക്കും പരിക്ക്

നീലേശ്വരം: സ്വകാര്യ ബസ് സ്കൂട്ടിയുടെ പുറകിലിടിച്ച് യുവതിക്കും മകൾക്കും പരിക്കേറ്റു. കരിന്തളം തോളനിയിലെ കോട്ടൂർ ഹൗസിൽ ജയന്റെ ഭാര്യ വി. ദിവ്യ (40), മകൾ ആഗ്നേയ (4 )എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് കഴിഞ്ഞ ദിവസം കരിന്തളം മഞ്ഞളങ്ങാട് വെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടിയുടെ പുറകിൽ സ്വകാര്യ ബസ് ഇടിച്ചാണ്

Local
പടന്നക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു

പടന്നക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു

നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് റെയിൽവേ ഗേറ്റിന് കിഴക്കുഭാഗത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. കാറിൽ സഞ്ചരിച്ച യാത്രക്കാരാണ് മരണപ്പെട്ടത്. മരിച്ചവർ നീലേശ്വരം തൈക്കടപ്പുറം സ്വദേശികളാണെന്ന് സംശയിക്കുന്നു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Local
വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു 

വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു 

തൃക്കരിപ്പൂർ : ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂർ കോയങ്കരയിലെ ജനാർദ്ദനൻ - പരേതയായ ജിജി ദമ്പതികളുടെ മകൻ കുളപ്പുറം ഒറന്നിടത്ത് ചാലിലെ ആദിത്യൻ (20)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. സഹോദരി നക്ഷത്ര (പിലാത്തറ സെൻ ജോസഫ് കോളേജ് വിദ്യാർത്ഥി) .

Local
സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്

സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്

തൃക്കരിപ്പൂർ: അമിത വേഗതയിൽ വന്ന കാർ സ്കൂട്ടിയിൽ ഇടിച്ച് അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. തൃക്കരിപ്പൂർ തങ്കയം ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ ചെറുവത്തൂർ കൊവ്വലിലെ ടി സേതുവിൻറെ ഭാര്യ അജിത( 51 )മകൾ അഭിത (20 )എന്നിവർക്കാണ് പരിക്കേറ്റത്. തൃക്കരിപ്പൂരിൽ നിന്നും ചെറുവത്തൂരിലേക്ക് പോവുകയായിരുന്നു അപകടത്തിൽപ്പെട്ടവർ അഭിതയാണ് സ്കൂട്ടി ഓടിച്ചത്.

Local
ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികക്കും കൊച്ചുമക്കൾക്കും പരിക്ക്

ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികക്കും കൊച്ചുമക്കൾക്കും പരിക്ക്

കാസർകോട്: അശ്രദ്ധയോടെ വെട്ടിച്ച ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികക്കും കൊച്ചുമക്കൾക്കും പരിക്കേറ്റു. കൊളത്തൂർ ഇയാളടുക്കത്തെ പിആർകൃഷ്ണന്റെ ഭാര്യ കെ കാർത്യാനി (75), കൊച്ചുമകൾ സമന്യ (11) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം കൊളത്തൂർ മുന്തൻ ബസാറിൽ വച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു.

Obituary
ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു

ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു

ചെറുവത്തൂർ :ബസ് ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്നയുവാവ് മരണപെട്ടു. ചെറുവത്തൂർ കൈതക്കാട് മൂലയിലെ പരേതനായ പി. കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകൻ കെ. രമേശനാ (48 )ണ് മരണപെട്ടത്. പ്രഭാത സവാരിക്കിടയിൽ കഴിഞ്ഞ തിങ്കളാഴ്ച ചെറുവത്തൂർ മേൽപാലത്തിന് മുകളിൽ വെച്ചാണ് അപകടം. പടന്നയിൽ നിന്ന് ചെറുവത്തൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

error: Content is protected !!
n73