The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

മാലിന്യ മുക്തം നവ കേരളം,നീലേശ്വരം സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ

നീലേശ്വരം: നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡൽ സിഡിഎസ് നെ മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും മികച്ച സിഡിഎസ് ആയി തെരഞ്ഞെടുത്തു. നീലേശ്വരം നഗരസഭ മോഡൽ സി ഡി എസിന്റെ കീഴിലെ 386 അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ട ഗ്രേഡിങ് നടത്തി മുഴുവൻ അയൽക്കൂട്ടങ്ങൾക്കുംഎ ഗ്രേഡ് നേടുകയും നഗരസഭയുടെ സർട്ടിഫിക്കറ്റ് നേടുകയും ചെയ്തിരുന്നു. ബാലസഭ കുട്ടികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അയൽക്കൂട്ട അംഗങ്ങൾ ഉൾപ്പെടെ വാർഡ് തലത്തിലും അയൽക്കൂട്ട തലത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മസേനയ്ക്ക് നൽകുക, വിവിധ ശുചീകരണ യജ്ഞങ്ങൾ, യു പി ആർ പി പദ്ധതിയിലൂടെ മുഴുവൻ വീടുകളിലും അജൈവമാലിന്യ സംസ്കരണ ഉപാധി നഗരസഭ വഴി ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തുക, മോഡൽ സിഡിഎസ് ൻ്റെ ഭാഗമായി വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ചുള്ള നിരവധി ക്യാമ്പയിനുകൾ, വിവിധ ഉത്സവങ്ങൾ പൊതു പരിപാടികൾ, എന്നിവിടങ്ങളിൽ ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിൻ്റെ ഭാഗമായി ചവറ്റു കുട്ടകൾ സ്ഥാപിക്കൽ, സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ്‌ വാടയ്ക്ക് നൽകൽ, ബഡ്സ് വിദ്യാർത്ഥികളും രക്ഷിതാക്കളെയും ഉൾക്കൊള്ളിച്ച് പേപ്പർപേന, തുണി സഞ്ചി തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണനം നടത്തൽ തുടങ്ങി നിരവധി പ്രവർത്തങ്ങൾ നടത്തിയതിന്റെ ഭാഗമായാണ് നീലേശ്വരം നഗരസഭ കുടുംബശ്രീയെ അവർഡിനായി തെരെഞ്ഞെടുത്തത്.ചെയർപേഴ്സണായ പി.എം സന്ധ്യയുടേയും വൈസ്ചെയർപേഴ്സണായ എം. ശാന്തയുടേയും നേതൃത്വത്തിൽ നഗരസഭ ഭരണ സമിതിയുടേയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനമാണ് നീലേശ്വരം നഗരസഭയെസംസ്ഥാനത്തെ മികച്ച കുടുംബശ്രീയാക്കി മാറ്റിയത്.

Read Previous

പരപ്പ കാരാട്ട് സ്വദേശി കുവൈത്തിൽ തൂങ്ങിമരിച്ചു.

Read Next

മലയാള ഭാഷാ പാഠശാല ഒ.ചന്തുമേനോൻ സ്‌മാരക പുരസ്‌കാരത്തിന് അംബികാസുതൻ മാങ്ങാടും മുരളീമോഹനനും അർഹരായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73