The Times of North

Breaking News!

അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു   ★  കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു    ★  പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ   ★  ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.   ★  വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട് ബഹുജന പ്രക്ഷോഭം നടത്തി   ★  പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ   ★  മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി    ★  ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി   ★  നീലേശ്വരം നിടുങ്കണ്ടയിലെ ചിരുത കുഞ്ഞി അന്തരിച്ചു

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വലിയപറമ്പ ഗ്രാമപഞ്ചായത്തിന്   അന്താരാഷ്ട്ര അംഗീകാരം  

ദുരന്തലഘൂകരണവും കാലാവസ്ഥ വ്യതിയാനവും മുന്‍നിര്‍ത്തി വലിയപറമ്പ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. ഒക്‌ടോബര്‍ 14 മുതല്‍ 18 വരെ ഫിലിപ്പൈന്‍സിലെ മനിലയില്‍ നടക്കുന്ന ഏഷ്യാ പസിഫിക് മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡിസാസ്റ്റര്‍  റിസ്‌ക് റിഡക്ഷന്‍ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്  വി വി സജീവന്‍ അംഗീകാരം എറ്റുവാങ്ങും.

ഈ സമ്മേളനത്തോടനുബന്ധിച്ച് എഷ്യന്‍ ഡിസാസ്റ്റര്‍ റിഡക്ഷന്‍ ആന്റ് റെസ്‌പോണ്‍സ് നെറ്റ് വർക്ക്‌ എന്ന അന്താരാഷ്ട്ര സംഘടന, പ്രാദേശിക തലത്തില്‍ ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമായി നടത്തിയ മത്സരത്തിലാണ് വലിയപറമ്പ ഈ അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.  പഞ്ചായത്തിൽ  വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വഹിക്കുന്ന നേതൃപരമായ പങ്കിനുള്ള അംഗീകാ രമായി പ്രസിഡണ്ട് വി.വി സജീവന് ദുരന്ത നിവാരണ വിഭാഗങ്ങളിലെ ലോക്കല്‍ ചാമ്പ്യന്‍ പട്ടം നല്‍കി ആദരിക്കും.  കാസര്‍കോട് ജില്ലാ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലെ മുന്‍ ഹസാര്‍ഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, ദുരന്ത നിവാരണ  പ്ലാന്‍ കോര്‍ഡിനേറ്റര്‍ അഹമ്മദ് ഷഫീക്ക് എന്നിവരാണ് ഈ മത്സരത്തിലേക്ക് വി.വി സജീവന്റെ  പേര് നാമനിര്‍ദ്ദേശഠ ചെയ്തത്.

കടലിനാലുഠ കായലിനാലുഠ ചുറ്റപ്പെട്ട ഒരു തീരദേശ സമൂഹഠ അവരുടെ അതിജീവനത്തിനായി ഒരേ മനസ്സോടെ, സുസ്ഥിരതയില്‍ ഊന്നീ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളാണ് അംഗീകരാത്തിനായി ജൂറി പരിഗണിച്ചത്.  തീരശോഷണം തടയുന്നതിനായി കടല്‍ തീരത്തിനൊരു ഹരിത കവചം എന്ന പേരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ  സ്വന്തം നഴ്‌സറിയില്‍ തയ്യാറാക്കിയ 75000 കാറ്റാടി തൈകള്‍ കടല്‍ത്തീര മേഖലയില്‍ വെച്ച് പിടിപ്പിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് 24 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്‍തിട്ടയുണ്ടാക്കി അതില്‍ കയര്‍ ഭൂവസ്ത്ര. വിരിച്ച് അടമ്പാന്‍ വള്ളി നട്ടുള്ള ഹരിത കവചം ഒരുക്കാൻ തീരുമാനിച്ചത്. തീരശോഷണത്തിന് പ്രതിരോധം തീർക്കാനും ഒപ്പം പഞ്ചായത്ത്‌ നിവാസികളായ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങളും അതുവഴി വരുമാനം വർധിപ്പിക്കുവാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു. ദ്രവ മാലിന്യ സംസ്‌ക്കരണത്തിന് മാതകയായി മുഴുവന്‍ വീടുകളിലുഠ പഞ്ചായത്ത് മുന്‍കൈ എടുത്ത് സോക്പിറ്റ് നിര്‍മ്മിച്ചു നല്‍കി. ഉപ്പുവെള്ളഠ കയറി കൃഷി നശിച്ചു കൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ ബണ്ട് കെട്ടിയും കുളങ്ങളുടേയും തോടുകളുടേയും സംരക്ഷണ ഭിത്തി കയര്‍ ഭൂവസ്ത്രം വിരവച്ചു. സുരക്ഷിതമാക്കി. കുടിവെള്ളം ശുദ്ധീകരിക്കാനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി മാടക്കാല്‍ പ്രദേശത്ത് കണ്ടലോരം പദ്ധതി നടപ്പിലാക്കി. കണ്ടല്‍കാടുകളെ കുറിച്ച് പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെയും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെയും ഇവിടേക്ക് ആകര്‍ഷിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യുനെസ്‌കോ നടപ്പിലാക്കുന്ന സുനാമി റെഡി പദ്ധതിയിലേക്കുഠ വലിയപറമ്പ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്ഏത് അടിയന്തിര സാഹചരൃത്തിലും ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന രീതിയില്‍ പ്രാദേശികമായി ഒരു ദുരന്ത നിവാരണ സന്നദ്ധ സേന രൂപീകരിക്കുന്നതിനും പരിശീലനം ഉൾപ്പെടെ നൽകി അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്തിന് സാധിച്ചു. ഇവയെല്ലാഠ പരിഗണിച്ചാണ് വലിയപറമ്പ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ എന്ന നിലയില്‍ വി വി സജീവനെ അംഗീകാരത്തിന് തെരഞ്ഞെടുത്തത്.

മനിലയിലെ ഫിലിപ്പൈന്‍സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 14 ന് വൈകീട്ട് അഞ്ചിന് വിവിധ രാജ്യങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്‌കെടുക്കുന്ന ചടങ്ങില്‍ വി.വി സജീവന്‍ ആദരവ് എറ്റുവാങ്ങും. എഷ്യാ പസഫിക് മേഖലയില്‍ നിന്നുഠ നാല് പേര്‍ മാത്രമാണ് ഈ ബഹുമതിക്ക് അര്‍ഹരായിട്ടുള്ളത്. ഫിലിപ്പൈന്‍സില്‍ നിന്നുഠ മരിയ ഫെ മാരവില്ലാസ്, സെനിത്ത് ബല്ലേര്‍ട്ട, ഇൻഡോനേഷ്യയില്‍ നിന്നുള്ള യുസ്റ്റീന വാര്‍ഡാനി എന്നിവരാണ് മറ്റ് മൂന്ന് പേര്‍.

Read Previous

കെ. കൊട്ടുകയനി നിര്യാതയായി

Read Next

ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്‌ടോബര്‍ പതിനഞ്ച് മുതല്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73