
കയ്യൂർ: ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുംകളിയാട്ടത്തിന്റെ സദ്യക്ക് ആവശ്യമായ ഉപ്പേരിയും ശർക്കരയും നാടിന്റെ വിയർപ്പിൽ നിന്നും കലവറയിലെത്തും.
അതിനായി ഉള്ള നേന്ത്രവാഴക്കന്നുകളുടെ വിതരണ ഉദ്ഘാടനം നടന്നു. ഉദുമ കൃഷി ഓഫീസർ
കെ നാണുക്കുട്ടൻ ക്ലായിക്കോടിന്റെ പ്രിയ കർഷകൻ എം.വി കുഞ്ഞിക്കണ്ണനു നൽകി നിർവ്വഹിച്ചു.. ചടങ്ങിൽ നാട്ടിലെ പ്രധാന കർഷകരായ എം വി കുഞ്ഞിക്കണ്ണനേയും
എ ലക്ഷ്മിയമ്മയെയും ആദരിച്ചു. സുനിൽ കണിയാട അധ്യക്ഷനായി. പരിയാരത്ത് രത്നാകരൻ, എ.വി.സുധാകരൻ, പി.വി.മോഹനൻ, എൻ.വി.രാമചന്ദ്രൻ, മോഹനൻ അന്തിത്തിരിയൻ എന്നിവർ സംസാരിച്ചു. 2026 ഫെബ്രുവരി നാല് മുതൽ ഏഴു വരെയാണ് ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടം