The Times of North

Breaking News!

കുളത്തിൽ മുങ്ങിയ രണ്ടു കുട്ടികൾ മരണപ്പെട്ടു   ★  മാണിക്കോത്ത് പള്ളിക്കുളത്തിൽ മുങ്ങി മൂന്നു കുട്ടികൾ അതീവഗുരുതരാവസ്ഥയിൽ   ★  കരിവെള്ളൂർ മോഡൽ രാമന്തളിയിലും കല്യാണ വീട്ടിൽ കവർച്ച   ★  പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം   ★  ചിത്രോത്സവം സംഘടിപ്പിച്ചു   ★  നാസയുടെ സിറ്റിസണ്‍ സയന്റിസ്റ്റ്‌ പ്രൊജക്ടില്‍ അത്യപൂര്‍വ നേട്ടവുമായി നീലേശ്വരത്തെ 13 കാരന്‍   ★  വയോധികയെ മർദ്ദിച്ച്കൊന്ന കൊച്ചുമകൻ അറസ്റ്റിൽ   ★  അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു   ★  യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് വിമാനത്താവളത്തിൽ പിടിയിൽ   ★  ആദരവും ഉപഹാരസമർപ്പണവും സംഘടിപ്പിച്ചു

വയോധികയെ മർദ്ദിച്ച്കൊന്ന കൊച്ചുമകൻ അറസ്റ്റിൽ

പയ്യന്നൂർ: വയോധിക മർദ്ദനമേറ്റ് മരിച്ച കേസിൽ കൊച്ചുമകൻ പിടിയിൽ. കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിനു സമീപത്തെ ഇടവലത്ത് റിജു (42)വിനെയാണ് എസ്.ഐ.പി. യദുകൃഷ്ണനും സംഘവും പിടികൂടിയത്. മർദ്ദനത്തിനിരയായ

പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മണിയറ വീട്ടിൽ കാർത്യായനി അമ്മ (88) ആണ് ഇന്നലെ രാത്രി 8.30 മണിയോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ മരണപ്പെട്ടത്. ഇക്കഴിഞ്ഞ 11 ന് ഉച്ചക്ക് 2.10 മണിക്കാണ് കേസിനാസ്പദമായസംഭവം. വീട്ടിൽ താമസിക്കുന്ന വിരോധത്തിൽ

കാർത്യായനി അമ്മയെ തടഞ്ഞുവെച്ച് കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും തള്ളി നിലത്തിടുകയും ചെയ്തുവെന്ന വയോധികയെ പരിചരിക്കുന്ന ഹോം നഴ്സ്

ഉദയഗിരി തെമ്മാർക്കാട് സ്വദേശിനി അമ്മിണി രാധാകൃഷ്ണൻ്റെ പരാതിയിലാണ് പയ്യന്നൂർ കണ്ടങ്കാളിയിലെ ലീലാവതിയുടെ മകൻ റിജുവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്.

മുത്തശ്ശിയെ ക്രൂരമായി മർദ്ദിച്ച കൊച്ചുമകൻ താമസിക്കുന്ന വീടിൻ്റെ ജനൽഗ്ലാസും വീട്ടുമുറ്റത്ത് നിർത്തിയിട്ട

കാറും അജ്ഞാതർ അടിച്ചു തകർത്ത സംഭവവുമുണ്ടായിരുന്നു ഇക്കഴിഞ്ഞ 18 ന് ഞായറാഴ്ച രാത്രി

റിജുവിൻ്റെ കെ എൽ 59 .എസ് .8712 നമ്പർ ആൾട്ടോകാറും വീടിൻ്റെ ജനൽഗ്ലാസും പുറത്തേക്കുള്ള കുടിവെള്ള പൈപ്പുമാണ് തകർത്തത്. ഇതിനിടെപരിയാരം മെഡിക്കൽ കോളേജിൽ റിജുവിൻ്റെ ഭാര്യ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഭാര്യയെ ഡിസ്ചാർജ്ജ് ചെയ്ത് മക്കളുമായി വീട്ടിലെത്തിയതായിരുന്നു. രാത്രിയോടെ വയോധിക മരണപ്പെട്ട വിവരമറിഞ്ഞ പയ്യന്നൂർ പോലീസ് ഉടൻ യുവാവിനെ കസ്റ്റഡിയിലെടുത്തു. വയോധികയുടെ മൃതദേഹം ഇന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം അതു പ്രകാരം കുറ്റകൃത്യ വകുപ്പുകൾ ച്ചേർത്ത് വൈകുന്നേരത്തോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

Read Previous

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു

Read Next

നാസയുടെ സിറ്റിസണ്‍ സയന്റിസ്റ്റ്‌ പ്രൊജക്ടില്‍ അത്യപൂര്‍വ നേട്ടവുമായി നീലേശ്വരത്തെ 13 കാരന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73