The Times of North

Breaking News!

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ

ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി

മന്ത്രിസഭായോഗ തീരുമാനങ്ങള്‍:

ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി

ഡോ. എ ജയതിലകിനെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കുന്ന മുറയ്ക്കാണിത്.

മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും

അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ ചുമതലപ്പെടുത്തി.

സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് മികവിന്‍റെ കേന്ദ്രമാക്കും

ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് മാതൃകയില്‍ കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സിനെ മികവിന്‍റെ കേന്ദ്രമായി ഉയര്‍ത്തും.

ഷാജി പി ചാലി സുപ്രീം കോടതി സീനിയര്‍ അഭിഭാഷകരുടെ പാനലില്‍

സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഷാജി പി ചാലിയെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേസുകള്‍ നടത്തുന്നതിനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനലില്‍ ഉള്‍പ്പെടുത്തും.

നിയമനം

ഹൈക്കോടതിയില്‍ സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറായി (ഇറിഗേഷന്‍) അഡ്വ.ഡേവിസ് പി ഐയെ നിയമിക്കും.

കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (കെ – റെറ)യില്‍ മെമ്പറായി എ മുഹമ്മദ് ഷബീറിനെ നിയമിക്കും.

സജി ജോണിനെ വാഴക്കുളം അഗ്രോ ആന്‍റ് ഫ്രൂട്ട്സ് പ്രൊസസിങ്ങ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നിയമിക്കും.

ശമ്പള പരിഷ്ക്കരണം

സഹകരണ സര്‍വ്വീസ് പരീക്ഷ ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്ക്കരണം വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കും.

പുനര്‍നിയമനം

തൃശ്ശൂര്‍ എഞ്ചിനിയറിങ്ങ് കോളേജില്‍ നിന്ന് വിരമിച്ച പ്രൊഫ. വി ഐ താജുദ്ദീന്‍ അഹമ്മദിന് കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറായി ഒരു വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം ദീര്‍ഘിപ്പിച്ച് നല്‍കും.

ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിക്കും

2024 ൽ തൃശൂർ ജില്ലയിൽ ഉണ്ടായ അതിശക്തമായ കാലവർഷത്തിലും ഉരുൾപൊട്ടലിലും വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 1810 പേർക്കുളള ധനസഹായത്തിന്റെ ആകെ CMDRF വിഹിതമായ 5,68,35,500 രൂപ വിതരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തൃശൂർ ജില്ലാ കളക്ടർക്ക് അനുവദിക്കും.

ടെണ്ടർ അംഗീകരിച്ചു

കൊല്ലം ജില്ലയിലെ കുമ്മല്ലൂർ – പള്ളിക്കമണ്ണടി പാലത്തിന്റെ നിർമ്മാണത്തിനായുള്ള 11,07,69,654 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

തിരുവനന്തപുരം ജില്ലയിൽ Sabarimala Work 2023-24 Vettinad ” Velavoor road- Upgradation of Vettinad Velavoor road Ch. 0/000 to 5/500 with BM&BC General Civil Work” എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് 7,33,39,606 രൂപ ടെണ്ടര്‍ അംഗീകരിച്ചു.

JJM-CWSS to Pallickkal Madavoor and Navaikulam Panchayaths-Phase II- Supplying, Laying, Jointing, Testing, and Commissioning of Clear Water Pumping Main to Decentmukku OHSR in Navaikulam Panchayath” എന്ന പ്രവൃത്തിയ്ക്കായി 13,88,55,661 രൂപയുടെ ദര്‍ഘാസ് ​അംഗീകരിച്ചു.

സര്‍ക്കാര്‍ ഗ്യാരണ്ടി

കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന് 10 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അഞ്ച് വര്‍ഷത്തേക്ക് അനുവദിക്കും.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് 15 വര്‍ഷത്തേക്ക് 200 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.

Read Previous

തെക്കെ മാണിയാട്ട് അംഗണവാടി വാർഷികം ആഘോഷിച്ചു

Read Next

കശ്മീർ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73