
തൃക്കരിപ്പൂർ:തെക്കെ മാണിയാട്ട് അംഗൺവാടി വാർഷികാഘോഷം പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി. പ്രസന്നകുമാരി ഉൽഘാടനം ചെയ്തു. പഞ്ചാ.മെമ്പർ രവീന്ദ്രൻ മാണിയാട്ട് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. മനു, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. സുജാത , തൃക്കരിപ്പൂർ പഞ്ചായത്തംഗം കെ.വി. കാർത്തായനി , ഐസിട
ഡിഎസ് സൂപ്പർ വൈസർ എം. ലൈല, ദേവസ്വം പ്രസിഡണ്ട് പി.പി. രാകേഷ്, കൺവീനർ പി.ചെറിയോൻ , രാധാമണി തുടങ്ങിയവർ ആശംസ നേർന്നു. അംഗനവാടി ടീച്ചർ റിപ്പോർട്ട് വായിച്ചു. എം. നാരായണൻ സ്വാഗതവും യു. രജീഷ് നന്ദിയും പറഞ്ഞു. തുടർന്നു അംഗൺവാടി കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അവതരിപ്പിച്ച നൃത്ത വിരുന്നുo അരങ്ങേറി.