The Times of North

Breaking News!

പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം

വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ. കേരളം ഒന്നിനും പിറകിലല്ലെന്ന് ​ഗവർണർ പറഞ്ഞു. മോദിയുടെ ആശയമാണ് വികസിത് ഭാരതം. വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ലെന്ന് ​ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇക്കാര്യം കഴിഞ്ഞദിവസം സംസാരിച്ചെന്നും മുഖ്യമന്ത്രിക്ക് അക്കാര്യം ബോധ്യപ്പെട്ടുവെന്നും ​ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ട്. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകു. അത് സ്വാഭാവികമാണ്. മനുഷ്യരാണ്, ആർട്ടിഫിഷ്യൽ അല്ലയെന്നും ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണന്നും ​അദ്ദേഹം പറഞ്ഞു.

ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണ്. തന്റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളത്. കേരളത്തിലെ ജനങ്ങൾ മികച്ചവരാണെന്നും മലയാളികൾ സിംഹങ്ങളാണെന്നും ​ഗവർണർ പ്രശംസിച്ചു. ഒരുപാട് മുന്നേറി. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടു.

Read Previous

സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും

Read Next

വയനാട്ടില്‍ ദൗത്യസംഘാംഗത്തിന് നേരെ കടുവയുടെ ആക്രമണം; ആർ ആർ ടി അംഗത്തിന് കൈക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73