The Times of North

Breaking News!

എഡിജിപി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി   ★  പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം   ★  സംസ്ഥാനത്ത് തൊഴിലുറപ്പില്‍ ഇനി പുല്ലുചെത്തലും കാടുവെട്ടും ഇല്ല   ★  ഉദിനൂർ സെൻട്രലിലെ പി വി സജ്ന അന്തരിച്ചു   ★  കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ   ★  പോക്കറ്റ് മണി തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്   ★  നവരാത്രി ആഘോഷം   ★  പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി   ★  ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്റർ സേതു ബങ്കളത്തിന്റെ മകൻ മാൾട്ടയിൽ മരണപ്പെട്ടു   ★  ഗൃഹനാഥനെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വിദ്വേഷ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതി നൽകാൻ കോൺ​ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവമാദ പരാമർശത്തിൽ പരാതി നൽകാനൊരുങ്ങി കോൺഗ്രസ്. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് തീരുമാനം. ഇന്നലെ രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമർശം. രാജ്യത്തിന്റെ സമ്പത്തിൽ ആദ്യ അവകാശം മുസ്ലിങ്ങൾക്ക് എന്നാണ് നേരത്തെ കോൺഗ്രസ് പറഞ്ഞിരുന്നതെന്നും എല്ലാവരുടെയും സ്വത്ത് എടുത്തു കൂടുതൽ മക്കൾ ഉള്ളവർക്ക് കൊടുക്കാൻ ആണ് കോൺഗ്രസിന്റെ പദ്ധതിയെന്നുമായിരുന്നു മോദിയുടെ വിദ്വേഷ പ്രസംഗം. ഇതാണ് വിവാദമായത്.

ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും തന്റെ ഓഫീസിന്റെ അന്തസ്സ് മോദിയോളം താഴ്ത്തിയിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. മോദിയുടേത് വിദ്വേഷ പ്രസംഗമാണ്. സംഘത്തിന്റെ മൂല്യങ്ങളിൽ നിന്ന് പഠിച്ചതാണ് ഇന്ന് പ്രധാനമന്ത്രി ചെയ്തതെന്നും മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഇന്ത്യാ സംഘം വിജയിക്കുകയാണെന്ന് മോദിയുടെ പരിഭ്രാന്തി നിറഞ്ഞ പ്രസംഗം വ്യക്തമാക്കുന്നുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

Read Previous

നീലേശ്വരം തെരുവിലെ കൊരട്ട രാഘവൻ അന്തരിച്ചു

Read Next

ചരിത്രം കുറിച്ച് ഗുകേഷ്; കാൻഡിഡേറ്റ്‌സ് ചെസ് കിരീടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73