The Times of North

Breaking News!

കെ-റെയിലിനെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി   ★  പരപ്പൻപാറ ഭാ​ഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാ​ഗം; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് സംശയം   ★  വെടിക്കെട്ട് അപകടം മരിച്ച രതീഷ് ചോയ്യംകോട്ടെ ബാർബർ തൊഴിലാളി   ★  നീലേശ്വരം വെടിക്കെട്ട് അപകടം മരണം രണ്ടായി കിണാവൂരിലെ രതീഷ് മരിച്ചു   ★  വെടിക്കെട്ട് അപകടം ചികിത്സയിൽ 99 പേർ   ★  നീലേശ്വരം വെടിക്കെട്ട് അപകടം; പ്രതികളുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി   ★  കരിന്തളം ഓമച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ അമ്പൂഞ്ഞി അന്തരിച്ചു   ★  നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചത് ചോയ്യംങ്കോട്ടെ ഓട്ടോ ഡ്രൈവർ   ★  കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന്റെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ    ★  എ കെ എം അഷറഫ് എം എൽ എയെ ആദരിച്ചു

10 വര്‍ഷത്തെ ഭരണ നേട്ടങ്ങൾ; വോട്ടര്‍മാര്‍ക്ക് തുറന്ന കത്തുമായി മോദി

ന്യൂഡല്‍ഹി: ഭരണ നേട്ടങ്ങൾ ഉയർത്തി വോട്ടര്‍മാര്‍ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത് ഭാരത് സങ്കൽപ് എന്ന പേരിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിൽനിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്.

നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന മോദിയുടെ കത്തില്‍ ജനങ്ങളോട് നന്ദിയും പറയുന്നുണ്ട്. 140 കോടി ജനങ്ങളെ കുടുംബാംഗങ്ങൾ എന്ന് അഭിസംബോധന ചെയ്താണ് കത്ത്. ജനങ്ങൾ സർക്കാരിന് നൽകിയ പിന്തുണയെക്കുറിച്ചും സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും കത്തിൽ വിവരിക്കുന്നുണ്ട്. ‘മോദി കുടുംബം’ ക്യാംപെയിന്റെ ഭാഗമായാണ് കത്ത്.

ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റമാണു കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമെന്നും പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയം ജീവിതത്തിന്റെ ഗുണമേന്മ ലക്ഷ്യംവച്ചുള്ള സർക്കാരിന്റെ പ്രവർത്തനമാണ് ജനങ്ങളുടെ ജീവിതത്തിലുണ്ടായ പരിവർത്തനത്തിന്റെ കാരണമെന്നും പ്രധാനമന്ത്രി കത്തിൽ പറയുന്നു.

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട്, വൈദ്യുതി, വെള്ളം, എൽപിജി, ആയുഷ്മാൻ ഭാരതിലൂടെ സൗജന്യ ചികിത്സകൾ, കർഷകർക്ക് സാമ്പത്തിക സഹായം, മാതൃ വന്ദന യോജനയിലൂടെ വനിതകൾക്ക് സഹായം എന്നിവ സാധ്യമായതു നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ടു മാത്രമാണ്. നിങ്ങളുടെ വിശ്വാസവും പിന്തുണയും ഉള്ളതിനാലാണു ജിഎസ്‍ടി നടപ്പാക്കൽ, ആർട്ടിക്കിൾ 370 എടുത്തുകളയൽ, മുത്തലാഖിൽ പുതിയ നിയമം, തീവ്രവാദത്തിനും ഇടത് തീവ്ര ബോധത്തിനും എതിരെ കരുത്തുറ്റ ചുവടുകൾ, നാരീ ശക്തി വന്ദൻ നിയമം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തുടങ്ങിയ പ്രധാന തീരുമാനങ്ങൾ എടുക്കാൻ സാധിച്ചത്. രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി ധീരമായ തീരുമാനങ്ങൾ എടുക്കാൻ സാധിച്ചതിനു പിന്നിൽ ജനങ്ങളുടെ പിന്തുണയാണെന്ന് പ്രധാനമന്ത്രി കുറിച്ചു.

Read Previous

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടതിന് ലോഗോ ക്ഷണിച്ചു.

Read Next

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73