
പയ്യന്നൂർ: കഞ്ചാവുപൊതിയുമായി സിനിമാ രംഗത്തും പൊതുരംഗത്തും പ്രവർത്തിക്കുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. പയ്യന്നൂർ കണ്ടങ്കാളിയിലെ എൻ.നദീഷ് നാരായണനെ (31) യാണ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. ദിനേശനും സംഘവും പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ഇയാളെ കണ്ടങ്കാളി റെയിൽവേ ഗേറ്റിന് സമീപം വെച്ച് 115 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
പരിശോധനയിൽ ഗ്രേഡ്അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കമലാക്ഷൻ ടി വി, പ്രിവൻറ്റീവ് ഓഫീസർ വിനോദ് വി കെ, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ഷിജു വി വി, സിവിൽ എക്സൈസ് ഓഫീസർ ശരത്ത്. കെ, വിനീഷ് കെ,വനിത സിവിൽ എക്സൈസ് ഓഫീസർ ജൂന ടി വി എന്നിവരും ഉണ്ടായിരുന്നു.