The Times of North

Breaking News!

പോസ്റ്റ് ഓഫീസിന്റെ പരിധി മാറ്റാനുള്ള തീരുമാനം പിൻവലിക്കണം ഡിവൈഎഫ്ഐ   ★  സിപിഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾക്ക് 9 വർഷം കഠിന തടവും 60,000 രൂപ വീതം പിഴയും   ★  ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.   ★  ജോലിക്കിടയിൽ എഫ്സിഐ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ മരിച്ചു   ★  നീലേശ്വരത്ത് മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ   ★  കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ പിതാവും മക്കളും തേങ്ങ കൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു   ★  ജൂനാ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ഏപ്രിൽ 12 ന് കാഞ്ഞങ്ങാട്ട്   ★  ഉപ്പുവെള്ളം കയറുന്നത് തടയണം   ★  എം ഷൈലജയും വിജയൻ മേലത്തും മികച്ച വനിത ശിശുക്ഷേമ പോലീസ് ഓഫീസർമാർ

പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്‌സൽ സർവ്വീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു.

പയ്യന്നൂർ:വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷ നുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്സൽ സർവ്വീസ് നിർത്തലാക്കിയ റെയിൽവെയുടെ നടപടിക്കെതിരെ പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രതിഷേധിച്ചു. 40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശനാണ്യം നേടിത്തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ പ്രതി സന്ധി നേരിടും. വ്യാപാര വ്യവസായ രംഗത്തും രൂക്ഷമായ പ്രത്യാഘാതം സൃഷ്ടിക്കും. കൂടാതെ സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലി പ്രതിസന്ധിയിലാകുമെന്നും ചേമ്പർ ഓഫ് കൊമേഴ്സ് വിലയിരുത്തി. ഒരു വർഷം മുമ്പ് പാഴ്‌സൽ സർവ്വീസ് നിർത്തിവെച്ചപ്പോൾ ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് നിർത്തിവെക്കുകയുണ്ടായ ആ ഉത്തരവാണ് ഇപ്പോൾ വീണ്ടും പുനഃസ്ഥാപിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സിആർപിഎഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ മെഡിക്കൽ കോളേജ്, കണ്ണൂർ ഗവ ആയുർവ്വേദ കോളേജ്, മൂന്നോളം എഞ്ചിനീയറിംഗ് കോളേജ് മറ്റ് പതിനഞ്ചോളം വരുന്ന സ്വകാര്യസ്ഥാപനങ്ങൾ എന്നിവ ആശ്രയിക്കുന്ന ഏക സ്റ്റേഷനാണ് പയ്യന്നൂർ റെയിൽവെസ്റ്റേഷൻ എന്നിരിക്കെ യാണ് അധികൃതരുടെ ഭാഗത്തുനിന്നും ഈ നടപടിയുണ്ടായിരിക്കുന്നത്. പാഴ്സൽ സർവ്വീസ് നിർത്തലാക്കിയ ഉത്തരവ് എത്രയും പെട്ടെന്ന് തന്നെ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡൻ്റ് കെ.യു.വിജയകുമാർ കേന്ദ്ര റെയിൽവെ വകുപ്പു മന്ത്രി, ഡിആർഎം, എം പി എന്നിവർക്ക് നിവേദനമയച്ചു.

Read Previous

മൂലപ്പള്ളി സ്കൂളിൽ പഠനോത്സവം : മുനിസിപ്പൽ കൗൺസിലർ ടി.വി.ഷീബ ഉദ്ഘാടനം ചെയ്തു

Read Next

പ്രഭാ കുമാരി ടീച്ചർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73