The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

വന്യമൃഗ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണം; കേരളത്തിന് കേന്ദ്രത്തിന്റെ നിർദ്ദേശം

ദില്ലി: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനജീവിതം ദുസഹമായി എന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം ജെബി മേത്തർ കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി ഭൂപേന്ദ്രർ യാദവിന് നൽകിയ നിവേദനത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയത്.

ജനങ്ങളുടെ സുരക്ഷക്കും, ഉപജീവനത്തിനും ഭയാനകമായ രീതിയിലാണ് വന്യമൃഗ ശല്യം ഭീഷണി ആകുന്നത്. കഴിഞ്ഞ ആഴ്ചകളിൽ പാലക്കാടും വയനാടും നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എംപി കാര്യങ്ങൾ വിശദീകരിച്ചത്. പാലക്കാട് കാട്ടുപന്നിയുടെ അക്രമണത്തിൽ മരണപ്പെട്ട ഒരു സ്ത്രീയുടെ സംഭവവും കാട്ടാന ആക്രമങ്ങളും മനുഷ്യവാസ പ്രദേശങ്ങളിൽ പുലി ഇറങ്ങി മനുഷ്യർ മരണപ്പെട്ട സാഹചര്യങ്ങളും എംപി വ്യക്തമാക്കിയിരുന്നു. മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങൾ കടക്കുന്നത് തടയാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും വന്യമൃഗ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട വ്യക്തികളുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ജെബി മേത്തർ കേന്ദ്ര മന്ത്രിക്ക് നൽകിയ നിവേദത്തിൽ ആവശ്യപ്പെട്ടിരുന്നു.

Read Previous

ദില്ലി ചലോ മാര്‍ച്ച്: കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നാളെ കേന്ദ്രമന്ത്രിമാർ കര്‍ഷക സംഘടന നേതാക്കളുമായി ചർച്ച നടത്തും

Read Next

വെള്ളിക്കോത്തെ എവി രോഹിണി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73