The Times of North

Breaking News!

കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.   ★  "മലയാള ഭാഷ തൻ മാദക ഭംഗി പുളിയില കര മുണ്ടിൽ തെളിഞ്ഞു ": പാലക്കുന്ന് പാഠശാലയിൽ പി.ജയചന്ദ്രന് പ്രണാമമർപ്പിച്ച് സംഗീതാർച്ചന   ★  റെഡ് സ്റ്റാർ ഇടയിലക്കാട് ജേതാക്കളായി   ★  കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു   ★  പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്   ★  എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു   ★  സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്

ദില്ലി ചലോ മാര്‍ച്ച്: കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നാളെ കേന്ദ്രമന്ത്രിമാർ കര്‍ഷക സംഘടന നേതാക്കളുമായി ചർച്ച നടത്തും

ഡൽഹി ചലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ. നാളെ വൈകിട്ട് കേന്ദ്രമന്ത്രിമാർ കർഷകരമായി ചർച്ച നടത്തും.പ്രക്ഷോഭത്തെ നേരിടാൻ വൻസന്നാഹങ്ങളുമായി ഹരിയാന സർക്കാർ, അതിർത്തികൾ അടച്ചു, ഏഴു ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.സംയുക്ത കിസാൻ മോർച്ച – നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നിവരുമായി വ്യാഴാഴ്ച നടത്തിയ ചർച്ചയിൽ സമവായ ആകാത്ത പശ്ചാത്തലത്തിലാണ്, നാളെ വൈകീട്ട് ചർച്ചയ്ക്ക് ക്ഷണിച്ചത്.

കേന്ദ്ര മന്ത്രിമാരായ പിയുഷ് ഗോയൽ,അർജുൻ മുണ്ട, ധ്യാനന്തവായി എന്നിവർ ചണ്ഡിഗഡിൽ എത്തി കർഷക നേതാക്കളുമായി ചർച്ച നടത്തും. എംഎസ്പി നിയമം കൊണ്ടുവരിക, വാർഷിക കടങ്ങൾ എഴുതിത്തള്ളുക എന്ന തടക്കമുള്ള ഒമ്പതിന് ആവശ്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ. ഫെബ്രുവരി 13ന് പ്രഖ്യാപിച്ച ഡൽഹി വളയൽ പ്രക്ഷോഭത്തിനായി, ട്രോളുകളും ട്രാക്ടറുകളും തയ്യാറാക്കി പൂർണ്ണ സജ്ജരാണ് കർഷകർ.

കർഷക മാർച്ച് തടയാൻ ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സർക്കാർ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. വോയ്സ് കോളുകൾ മാത്രമേ അനുവദിക്കൂവെന്ന് സർക്കാർ അറിയിച്ചു. പഞ്ച്കുളയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിങ്കു, ടിക്രി, ശംഭു അതിർത്തികളിൽ ബാരിക്കേഡുകൾ നിത്തി. അതിർത്തികളിൽ, കർഷകരെ തടയാൻ സിമന്റ് ബാരിക്കേഡുകളും മുള്ളുവേലികളും മണൽചാക്കുകളും സ്ഥാപിച്ചു. ജലപീരങ്കികളും ഡ്രോണുകളും എത്തിച്ചിട്ടുണ്ട്. ഹരിയാന പൊലീസിനെ കൂടാതെ 50 കമ്പനി അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.

Read Previous

തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പടുത്തി; മൂന്നു പേര്‍ കസ്റ്റഡിയില്‍

Read Next

വന്യമൃഗ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണം; കേരളത്തിന് കേന്ദ്രത്തിന്റെ നിർദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73