The Times of North

Breaking News!

സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

നീലേശ്വരം പോലീസിന്റെ സ്പെഷ്യൽ റെയ്‌ഡിൽ പിടികിട്ടാപ്പുള്ളികൾ അടക്കം 10 പേർ അറസ്റ്റിൽ

നീലേശ്വരം:ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം നീലേശ്വരം പൊലിസ് നടത്തിയ റെയ്‌ഡിൽ പിടികിട്ടാ പുള്ളികളടക്കമുള്ള 10 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.നീലേശ്വരം പൊലിസ് ഇൻസ്പെക്ടർ കെ. വി ഉമേശൻ, സബ് ഇൻസ്പെക്ടർമാരായ അശോക് കുമാർ , സി. ജെ ബെന്നി എന്നിവരടങ്ങിയ സംഘമാണ് നിരവധി കേസുകളിൽ പ്രതികളായ വിഷ്ണു എന്ന കൂമൻ വിഷ്ണു,മുരളി തെരുവത്ത്, സുമേഷ് പാലിച്ചോൻ റോഡ്’, സുമിത്ത് അനന്തം പള്ള, രാജേന്ദ്രൻ എരിക്കുളം,ഹാരിസ് ഞാണികടവ്വ്,വിപിൻ, ബഷീർ, രാജൻ തുടങ്ങി പത്തോളം വാറണ്ട് പ്രതികളെയാണ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്. ഇലക്ഷൻ ഡ്രൈവിൻ്റെ ഭാഗമായി 3 പിടികിട്ടാപുള്ളികളെയും 15- ഓളം വാറണ്ട് പ്രതികളെയും നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മുമ്പ് തെരഞ്ഞെടുപ്പ് കേസുകളിൽ ഉൾപ്പെട്ടതായ 35 പേർക്ക് എതിരെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് നല്ല നടപ്പിന് ജാമ്യവും നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പൊലിസ് അറിയിച്ചു.

Read Previous

മുന്തിക്കോട്ട് നാരായണൻ അന്തരിച്ചു.

Read Next

സ്പെഷ്യൽ പോലീസ് ഓഫീസർ ആകാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73