
നീലേശ്വരം: മാനസീകാരോഗ്യം സംരക്ഷിക്കുക എന്ന സന്ദേശവുമായി തിരുവനന്തപുരം മുതൽ കാസർകോട് വരെ കാൽനട പ്രചാരണ പരിപാടിയുമായി മുന്നേറുന്ന പൊതു പ്രവർത്തകനും , പ്രശസ്ത പരീശീലകനുമായ ആന്റണി ജോയിക്ക് ജെ.സി.ഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ നീലേശ്വരം ബസ്സ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്കി. മാർച്ച് 26ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച കാൽ നട പ്രചരണ യാത്ര മെയ് 7ന് കാസർകോട് സമാപിക്കും. സ്വീകരണ പരിപാടിക്ക് ജെ.സിഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് അനൂപ് രാജ് കെ.എസ്, എം വിനീത് , സുരേന്ദ്ര പൈ എന്നിവർ സംസാരിച്ചു. എൻ അരുൺ പ്രഭു സ്വാഗതവും, എ.ധനേഷ് നന്ദിയും പറഞ്ഞു.*