The Times of North

Breaking News!

മാണിയാട്ട് വിജ്ഞാനദായിനി വായനശാല ഇഫ്താർ സംഗമം സംഘടിപ്പിച്ചു   ★  ഇഫ്ത്താർ വിരുന്നും ആദരിക്കൽ ചടങ്ങും നടത്തി   ★  പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് യാത്രയയപ്പ് നൽകി   ★  കേളോത്തെ കൃഷ്ണകുമാരി അന്തരിച്ചു   ★  കാഞ്ഞങ്ങാട്  കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിൽ പാറു അന്തരിച്ചു   ★  കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ്ഉദ്ഘാടനം നാളെ   ★  പെയ്ഡ് ജില്ല സമിതി: ടി.മുഹമ്മദ് അസ്ലം പ്രസിഡന്റ് ; എ.ടി. ജേക്കബ് ജന:സെക്രട്ടറി   ★  സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.   ★  തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി   ★  നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.

നീലേശ്വരം ഏരിയ കാൽനട പ്രചരണ ജാഥ 20 മുതൽ 23 വരെ

നീലേശ്വരം: കേരളം ഇന്ത്യയിലല്ലേ എന്ന ചോദ്യമുയർത്തി കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും, വിദ്യഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ എടുത്ത് കളഞ്ഞ് കാവി വൽക്കരിക്കുന്നതിനെതിരെയും സി പി ഐ എം നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിക്കുന്നു.
നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 മുതൽ 23 വരെ നടക്കുന്ന കാൽനട പ്രചരണ ജാഥ ഏരിയയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 20 ന് വൈകിട്ട് 4 ന് അഴിത്തലയിൽ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി എം രാജൻ ജാഥാ ലീഡറും, ജില്ലാ കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി ജാഥാ മാനേജറുമായ കാൽനട പ്രചരണ ജാഥ 23 ന് പരപ്പയിൽ സമാപിക്കും. 21 വെളളി 9 30 ന് നീലേശ്വരം ബസാർ (ട്രഷറി ജംഗ്ഷൻ), 10.30 -ആനച്ചാൽ, 11 15 ന് – പള്ളിക്കര, 12.00 – ചാത്തമത്ത്,
12.30 ന് – പാലായി (ഉച്ചഭക്ഷണം). ഉച്ചയ്ക്ക് ശേഷം 3. ന് – വട്ടപ്പൊയിൽ, 4 ന് -കോൺവെൻ്റ് ജംഗ്ഷൻ, 5 ന് -ആലിൻകീഴിൽ,6 ന് -ബങ്കളത്ത് സമാപിക്കും. സമാപന യോഗം സംസ്ഥാന കമ്മിറ്റി അംഗം എം വി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും.
22 ന് രാവിലെ 9 30 ന് -എരിക്കുളം, 10 30 ന് -കുലോംറോഡ്, 11 ന് -കാലിച്ചാംപൊതി,12 ന് – അമ്പലത്തുകര, 12 30 ന് -പുത്തക്കാൽ (ഉച്ചഭക്ഷണം). ഉച്ചയ്ക്ക് ശേഷം 3 ന് – മുണ്ടോട്ട്, 4 ന് -കോതോട്ട്പാറ, 5 ന് -മൂന്ന്റോഡ്, 6 ന് -ചായ്യോത്ത് സമാപിക്കും. സമാപന യോഗം മുൻ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ ഉദ്ഘാടനം ചെയ്യും. 23 ന് രാവിലെ 9.30 ന് -ചോയ്യംങ്കോട്, 10 30 ന് -കൊല്ലംമ്പാറ,
11 30 ന് – നെല്ലിയടുക്കം, 12.30 ന് -കരിന്തളം ബാങ്ക് (ഉച്ചഭക്ഷണം). ഉച്ചയ്ക്ക് ശേഷം 3ന് -കാലിച്ചാമരം, 4 ന് – പെരിയങ്ങാനം, 4.30 ന് -ബിരിക്കുളം
5 ന് പുലിയംകുളം, 6 ന്-പരപ്പയിൽ സമാപനം. സമാപന പൊതുയോഗം ജില്ല കമ്മിറ്റിയംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കൾ പ്രസംഗിക്കും.

Read Previous

വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു. പി സ്കൂൾ വാർഷികം ആഘോഷിച്ചു.

Read Next

അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട മഹോത്സവം: കലവറ നിറച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73