
ജെസിഐ ഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഏരിയയിൽ നടത്തുന്ന പബ്ലിക് റിലേഷൻ പ്രോഗ്രാമായ സല്യൂട്ട് ദി സൈലൻ്റ് സ്റ്റാറിൻ്റെ ഭാഗമായി ഫെബ്രുവരി മാസത്തെ പ്രൊജക്ടുമായ് ബന്ധപ്പെട്ട് ജെസിഐ നിലേശ്വരം എലൈറ്റ് കാഞ്ഞങ്ങാട് ഫയർ സ്റ്റേഷനിലെ ഓഫീസറായ തൈക്കടപ്പുറത്തെ ഷിബിനെ വസതിയിൽ വെച്ച് ആദരിച്ചു. ജെസിഐ നിലേശ്വരം എലൈറ്റ് പ്രസിഡൻ്റ് കെ.എസ് അനൂപ് രാജ് അധ്യക്ഷത വഹിച്ചു. ജെസിഐ മേഖല 19 കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് ഡയറക്ടർ സുരേന്ദ്ര യു പൈ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ ടീ. ബാബു സ്വാഗതവും സെക്രട്ടറി വിപിൻ ശങ്കർ നന്ദിയും പറഞ്ഞു.*സോൺ ഡയറക്ടർ മാനേജ്മെൻ്റ് അരുൺ പ്രഭു , കെ എം സരീഷ്, സാഗർ രജ്പുത്, ബ്രീജിത് ചന്ദ്രൻ, എൻ.ജി ദിലീഷ് എന്നിവർ സംബന്ധിച്ചു.