The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 14,151 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 14,151 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു.

പൊതു ഇടങ്ങളില്‍ നിന്നായി 14035 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ പ്രധാനമായും നീക്കം ചെയ്യുന്നത് ആന്റി ഡീഫെയ്‌സ്മെന്റ് സ്‌ക്വാഡുകളാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ പതിച്ച പ്രചാരണ സാമഗ്രികളാണ് കൂടുതലും നീക്കിയത്. പൊതുസ്ഥലങ്ങളില്‍ നിന്ന് 1330 ചുവരെഴുത്തുകള്‍, 9837 പോസ്റ്ററുകള്‍, 908 ബാനര്‍, 1765 കൊടികളും തോരണങ്ങളും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ ഉടമകളുടെ അനുമതിയില്ലാതെ പതിക്കുന്ന പ്രചാരണ സാമഗ്രികളും പരാതിയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യും. ഇത്തരത്തില്‍ പതിച്ച 92 പോസ്റ്ററുകളും 11 ഫ്‌ളക്‌സുകളും 13 ബാനറുകളുമായി 116 പ്രചരണ സാമഗ്രികളും ആന്റി ഡീഫെയ്‌സ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.

Read Previous

പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി.

Read Next

ആലാമി പള്ളിയിലെ ചന്ദ്രൻ കാവുന്തല അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!