
കാഞ്ഞങ്ങാട്: മലയോര ഗ്രാമങ്ങളിലേക്കുള്ള ബസ് നിരക്ക് പുനഃക്രമീകരിച്ചുള്ള തീരുമാനം മോട്ടോര്‍ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. കൊന്നക്കാട് – കാഞ്ഞങ്ങാട് (പരപ്പ വഴി), കാലിച്ചാനടുക്കം -ഏഴാംമൈൽ റൂട്ടുകളിലെ ബസ് യാത്രക്കാണ് ചെലവ് കുത്തനെ കുറയുക. 1974ൽ നിര്‍ണയിച്ച ഫെയര്‍സ്റ്റേജാണ് മടിക്കൈ സ്വദേശിയായ വിവരാവകാശപ്രവര്‍ത്തകന്റെ പരാതിയിൽ പരിഷ്കരിച്ചത്. കാഞ്ഞങ്ങാടിനും മാവുങ്കാലിനും ഇടയിൽ ഈടാക്കിയിരുന്ന കിഴക്കുംകര സ്റ്റേജ് ഈ പട്ടികയിലും ഇടംപിടിക്കാത്തതോടെ പാറപ്പള്ളി ഭാഗത്തേക്കുള്ള ഓരോ സ്ഥലത്തേക്കും രണ്ട് മുതൽ മൂന്ന് രൂപ വരെ കുറയും. വെള്ളരിക്കുണ്ടിനും പരപ്പയ്ക്കും ഇടയിൽ മങ്കയം സ്റ്റേജ് ഒഴിവാക്കിയതോടെ ഇവിടെയും നിരക്ക് കുറയും. ഏഴാംമൈലിനും കാലിച്ചാനടുക്കത്തിനും ഇടയിൽ പോര്‍ക്കളം ഒഴിവാക്കുകയും തായന്നൂരും വളാപ്പാടിയും ഒഴിവാക്കി എട്ടുപൊതിപ്പാട് സ്റ്റേജായി നിര്‍ണയിക്കുകയും ചെയ്തു. ഇതോടെ ഏഴാംമൈൽ കാലിച്ചാനടുക്കം യാത്രയ്ക്ക് 23 രൂപയ്ക്ക് പകരം 18 രൂപ നൽകിയാൽ മതിയാകും. കൊന്നക്കാട്, വെള്ളരിക്കുണ്ട് – കാഞ്ഞങ്ങാട് യാത്രയ്ക്കും അഞ്ച് രൂപ കുറയും.
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ നിന്നും മലയോരത്തേക്കുള്ള പുതുക്കിയ ബസ് നിരക്ക് ഇങ്ങനെ
(നിലവിൽ വാങ്ങുന്ന നിരക്ക് ബ്രാക്കറ്റിൽ)
കാഞ്ഞങ്ങാട് – കൊന്നക്കാട് റൂട്ട്
കിഴക്കുംകര 10(10), മാവുങ്കാൽ 10(13), കോട്ടപ്പാറ 13(15), പാറപ്പള്ളി 15(18), മുട്ടിച്ചരൽ 18(20), ഇരിയ 20(23), ഏഴാംമൈൽ 23(25), അട്ടേങ്ങാനം 25(28), ഒടയംചാൽ 28(30), നായ്ക്കയം 30(33), ഇടത്തോട് 33(35), പരപ്പ 35(38), കനകപ്പള്ളിത്തട്ട്38(40), കല്ലംചിറ 40 (43), മങ്കയം 43(45), വെള്ളരിക്കുണ്ട് 43(48), പാത്തിക്കര 45 (50), പുന്നക്കുന്ന് 48 (53), നാട്ടക്കല്ല് 50 (55), മാലോത്ത് 53 (58), മാലോത്ത് ഹയര്‍ സെക്കൻഡറി സ്കൂൾ 55(60), കൊന്നക്കാട് 58(63).
കാഞ്ഞങ്ങാട് – ഏഴാംമൈൽ – കാലിച്ചാനടുക്കം റൂട്ട്
മുക്കുഴി 25 (30), എണ്ണപ്പാറ 28 (33), എട്ടുപൊതിപ്പാട് 30 (38), കാലിച്ചാനടുക്കം 33 (40)
ഒടയംചാൽ – പാണത്തൂർ റൂട്ടിലെ സ്റ്റേജുകൾ
പടിമരുത്, പൂടുംകല്ല്, വണ്ണാത്തിക്കാനം, കള്ളാർ സെക്കൻഡ്, മാലക്കൽ ആശുപത്രി, കോളിച്ചാൽ സെക്കൻഡ്, പനത്തടി, ബളാന്തോട്, പെരുന്തംകയം, പാണത്തൂർ ബസ് സ്റ്റാൻഡ്