
കരിന്തളം: കോളംകുളം റെഡ് സ്റ്റാർ ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ 40-ാം വാർഷികാഘോഷ സമാപനം ഏപ്രിൽ 30 . മെയ് 1 തീയ്യതികളിൽ നടക്കും’ 30 ന് രാത്രി 7 ന് രംഗപൂജയോടെയാണ് തുടക്കം ‘ തുടർന്ന് കൈകൊട്ടിക്കളി, മാർഗംകളി, ഒപ്പന, നാടൻ പാട്ട് ,കോൽക്കളി, . മംഗലംകളി, ആലാമിക്കളി, വിവിധ ഇനം ഗ്രൂപ്പ് ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ്,പ്രാദേശികപരിപാടികൾ . റെഡ് സ്റ്റാർ വനിതാവേദിയുടെ നെരിപ്പോട് സംഗീത ശില്പം ‘വെയ് 1 ന് സാംസ്ക്കാരിക ഘോഷയാത്ര മെഗാ തിരുവാതിര.. കോളം കുളം ദാറുൽ ഫലാഹ് വെഗാ ദഫ് സംഘത്തിന്റെ മെഗാ ദഫ്. 7.30 ന് സാംസ്ക്കാരിക സമ്മേളനം എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്യും’ തുടർന്ന് ഐഡിയാ സ്റ്റാർ സിംഗർ ഫെയിം ബൽറാം നയിക്കുന്ന ഗാനമേള.