The Times of North

Breaking News!

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു   ★  സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍   ★  റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു   ★  കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു   ★  ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു   ★  നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ   ★  യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ   ★  കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്   ★  കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു   ★  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

വനിതോത്സവം പങ്കാളിത്തം കൊണ്ട് ജനശ്രദ്ദേയമായി

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച വനിതോത്സവം പങ്കാളിത്തം കൊണ്ട് ജനശ്രദ്ദേയമായി
രണ്ടു ദിവസങ്ങളിലായി ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നപരിപാടിയുടെ മുന്നോടിയായി വിളംബര ഘോഷയാത്ര നടന്നു. കായിക മത്സരങ്ങളും സ്റ്റേജിതര മത്സരങ്ങളും രണ്ടു വേദികളിലായി അരങ്ങേറി. ലളിതഗാനം കവിത പാരായണം മാപ്പിളപ്പാട്ട് നാടൻപാട്ട് തുടങ്ങിയ ഒട്ടേറെ മത്സരങ്ങളും വനിതകളുടെ ഗ്രൂപ്പുകളുടെ വിഭാഗത്തിൽ സംഘനൃത്തം ഒപ്പന തിരുവാതിര നാടകം തുടങ്ങിയ മത്സരങ്ങളും പുതിയ കാലത്ത് കലാപരിപാടികളിൽ ഇടംപിടിച്ച കൈകൊട്ടി കളി മത്സരവും സംഘടിപ്പിച്ചു. സമാപന സമ്മേളന ഉദ്ഘടനവും സമ്മാനദാനവും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നിയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് ടി കെ രവി പരിപാടി നിർവഹിച്ചു മെമ്പർമാരായ അജിത് കുമാർ കെ വി , ധന്യ പി, സന്ധ്യ കെ എൻ രമ്യ കെ ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ, സിന കെ വി ,എന്നിവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ലിന മോൾ എൻ സി സ്വാഗതവും പ്രോഗ്രാം കമ്മിറ്റിയുടെ കൺവീനർ കെ വി നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു

Read Previous

കോടതി ഉത്തരവ് ലംഘിച്ച് ഗാനമേള നടത്തിയ ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസ്

Read Next

വനം വകുപ്പിന് സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഇനി ഡ്രോണ്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73