The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

മയക്കുമരുന്നു കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.

കാസർകോട്: മയക്കുമരുന്നുമായി പിടിയിലായ പ്രതിക്ക് രണ്ട് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തളങ്കര എൻ. എ മൻസിലിൽ ഇബ്രാഹിമിൻ്റെ മകൻ സുലൈമാൻ റിഫായി എന്ന ചിട്ടി റിഫായി (31) യെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവും അനുഭവിക്കണം. 2021 ജുലായ് 3 ന് വൈകിട്ട് ആറര മണിക്ക് കാസർകോട് തളങ്കര മാലിക്ദീനാർ പള്ളിക്ക് സമീപം വെച്ചാണ് ഇയാളെ മയക്കുമരുന്നുമായി കാസർകോട് സബ്ബ് -ഇൻസ്പെക്ടറായിരുന്ന ഷേക്ക് അബ്ദുൾ റസാഖ് അറസ്റ്റു ചെയ്തത്. തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കാസർകോട് ഇൻസ്പെക്ടറും ,ഇപ്പോൾഹോസ്ദുർഗ് ഇൻസ്പെക്ടറുമായ പി.അജിത്ത് കുമാറാണ് പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ജി.ചന്ദ്രമോഹൻ അഡ്വ: ചിത്രകല എന്നിവർ ഹാജരായി.

 

Read Previous

കേണമംഗലം പെരുങ്കളിയാട്ടം കൊട്ടിയറിയിക്കാൻ മട്ടന്നൂരും സംഘവുമെത്തുന്നു

Read Next

എൻ എസ് കെ ഉമേഷ് സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73