The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി

ഭാര്യയെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം പിഴയും

ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത്മുറുക്കിശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ പിഴയും- എൻമകജെ ഗ്രാമത്തിൽ അജിലടുക്കയിലെ സുശീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവായ അങ്കാരയുടെ മകൻ കെ ജനാർദ്ദനനെ (54)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (ഒന്ന്)ജഡ്ജ് എ.മനോജ് ജീവപര്യന്തം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി അധികതടവും അനുഭവിക്കണം.

2020 സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് 3 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബദിയടുക്ക പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് സബ്ബ് -ഇൻസ്പെക്ടറായ വി. കെ അനീഷാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ഇ .ലോഹിതാക്ഷൻ ഹാജരായി

Read Previous

മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു

Read Next

തായന്നൂർ ശ്രീപുരത്തെ പി യു പൂമണി അമ്മ  അന്തരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73