The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

34 വര്‍ഷത്തെ സേവനത്തിനു ശേഷം മലയോരത്തിന്റെ സ്വന്തം രമേശന്‍ മാഷ് പടിയിറങ്ങുന്നു

നീണ്ട 34 വര്‍ഷത്തെ സേവനത്തിനു ശേഷം കരിമ്പിൽ രമേശന്‍ മാഷ്എടത്തോട് ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി.സ്കൂളില്‍ നിന്ന് വിരമിക്കുന്നു. മാനടുക്കം ജി യു പി സ്കൂൾ, ഷിറിയ, ബേക്കൂര്‍,മൊഗ്രാല്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുകൾ , എന്നിവിടങ്ങളില്‍ പി.ഡി. ടീച്ചറായും കണ്ണിവയല്‍ ജി യു പി സ്കൂൾ, പെരുതടി ജിഎൽപി സ്കൂൾ, എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചു.

ഇരുപത്തിമൂന്ന് വര്‍ഷത്തോളം പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്നു. ഈ കാലയളവില്‍ നിരവധി പ്രതിഭാധനരായ കുട്ടികളെ വളര്‍ത്തിയെടുത്തു. സബ് ജില്ല, ജില്ല, സംസ്ഥാന കായികമത്സരങ്ങളില്‍ മലയോരത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ച സ്കൂളായിരുന്നു പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. നിരവധി ഇന്റര്‍നാഷണല്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ രമേശന്‍മാഷ് വഹിച്ച പങ്ക് ചെറുതല്ല. കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം അവരുടെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിന്ന വ്യക്തിത്വമാണ് മാഷിന്റേത്. രക്ഷിതാക്കള്‍ പോലും അധ്യാപകന്‍ എന്നതിലുപരി ഒരു കുടുംബാംഗം പോലെയായിരുന്നു മാഷിനെ കണ്ടിരുന്നത്. സ്കൂളില്‍ കുട്ടികള്‍ക്ക് അപകടമോ മറ്റെന്ത് ബുദ്ധിമുട്ടുകളോ നേരിട്ടാല്‍ ആദ്യം ഓടിയെത്തുന്നതും ചികിത്സാകേന്ദ്രത്തിലെത്തിക്കുന്നതും മാഷായിരിക്കും. നിരവധി കുട്ടികളുടെ പഠനാവശ്യത്തിലേക്കായി സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്. എടത്തോട് സ്കൂളിനെ സംബന്ധിച്ചടുത്തോളം 2023-24 മികവിന്റെ ഒരു അക്കാദമിക വര്‍ഷം തന്നെയായിരുന്നു. എല്ലാ മേളകളിലും മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിച്ചു. സബ് ജില്ലാ കായികമേളയില്‍ യു.പി.വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ സ്കൂളിന് സാധിച്ചു. ഖൊ-ഖൊ മത്സരത്തില്‍ ജില്ലയിലെ തന്നെ മികച്ച ടീമായി മാറാന്‍ സാധിച്ചു. സംസ്ഥാന തലത്തില്‍ കുട്ടികള്‍ മത്സരിച്ചു. ചിറ്റാരിക്കാല്‍ ഉപജില്ല പ്രവൃത്തിപരിചയമേള എടത്തോട് സ്കൂളില്‍ നടത്തി വമ്പിച്ച വിജയമാക്കിയതിനു പിന്നിലും മാഷിന്റെ സംഘാടനമികവ് ഒന്നുകൊണ്ടു മാത്രമാണ്.മികച്ച സംഘാടകനും ജില്ലയിലെ തന്നെ മികച്ച അനൗണ്‍സറും കൂടിയാണ് മാഷ്. വരക്കാട് ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപിക ലിനി.കെ.വി യാണ് ഭാര്യ. മക്കള്‍ നിരഞ്ജന്‍ , നിയ.

പി.ടി.എ നടത്തിയ യാത്രയയപ്പു സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ്.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വിജയന്‍.കെ അദ്ധ്യക്ഷത വഹിച്ചു. ബളാല്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജോസഫ് വര്‍ക്കി കളരിക്കല്‍, കോടോം ബേളൂര്‍ പഞ്ചായത്ത് മെമ്പര്‍ എം.വി.ജഗന്നാഥ്, എസ്.എം.സി ചെയര്‍മാന്‍ മധു കോളിയാര്‍, എം.പി.ടി.എ പ്രസിഡണ്ട് ചിഞ്ചു ജിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.ശശിധരന്‍ സ്വാഗതവും എസ്.ആര്‍.ജി.കണ്‍വീനര്‍ വി.കെ. കൗസല്യ നന്ദിയും പറഞ്ഞു.

Read Previous

കാണിയൂർ പാത ഉടൻ യാഥാർത്ഥ്യമാക്കണം: മർച്ചൻസ് അസോസിയേഷൻ

Read Next

മടിക്കൈയിലെ ടിവി കുഞ്ഞാമൻ മാസ്റ്റർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73