
പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി നാഗസംഘം ക്രൂരമായി മർദ്ദിച്ചു. പോസ്റ്റുകൾ കടപ്പുറം ബദരിയ നഗറിലെ മജീദിന്റെ മകൻ പി. ഷിഹാൻ (18) നെയാണ് 4 അംഗസംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിൽ മുസമ്മിൽ കണ്ടാലറിയാവുന്ന മറ്റു മൂന്നുപേർ എന്നിവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം വീടിനു സമീപം നിൽക്കുകയായിരുന്നഷിഹാനെ മുസമ്മിലും മറ്റു രണ്ടു പേരും ചേർന്ന് വിളിച്ചു കൊണ്ടു പോകുകയും പിന്നീട് ഒരു കാറിൽ കയറ്റി മീനപ്പീസ് കടപ്പുറത്ത് എത്തിച്ച് കൈകൊണ്ടും അടിച്ചുപരിക്കേൽപ്പിച്ചു എന്നാണ് പരാതി. നീ ഞങ്ങളുടെ നാട്ടിൽ വന്ന് പണപ്പിരിവ് നടത്തുമോ എന്ന് ആരോപിച്ചായിരുന്നുവത്രെ അക്രമം .