
കാഞ്ഞങ്ങാട്: മാണിക്കോത്ത് പാലക്കിയിൽ പഴയ പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങിയ മൂന്നു കുട്ടികളിൽ രണ്ടു പേർ മരണപ്പെട്ടു. മാണിക്കോത്ത് അസീസിനെ മകൻ അഫാസ് (ഒമ്പതാണ് ) മരിച്ച ഒരു കുട്ടി . മറ്റേ കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല . മുന്നാമത്തെ കൂട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നാണ് കുട്ടികളെ കുളത്തിൽ നിന്നും പുറത്തെടുത്തത്