The Times of North

Breaking News!

പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം, മെഗാ ദഫ് പ്രദർശനം നാളെ   ★  കേരളീയ പൊതു സമൂഹത്തോടും കൂത്തുപറമ്പ് രക്തസാക്ഷികുടുംബങ്ങളോടും സി.പി.എം. മാപ്പു പറയണം: സഹദുല്ല   ★  ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ അന്തരിച്ചു   ★  'പൂവ് ' സിനിമയ്ക്കും മഞ്ജുളനും അന്താരാഷ്ട്ര പുരസ്കാരം   ★  ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി   ★  സൗജന്യ യോഗ ക്ലാസിന് തുടക്കമായി   ★  സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു   ★  സ്വകാര്യ സർവകലാശാലകൾ ആരംഭിക്കരുത്: സേവ് എഡ്യൂക്കേഷൻ കമ്മിറ്റി   ★  ഉപ്പളയിൽ കവർച്ചാ കേസുകളിലെ പ്രതി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പയ്യന്നൂർ സ്വദേശി   ★  ഉയർന്ന താപനില: സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

ബൈക്ക് സൈക്കിളിൽ ഇടിച്ചു അച്ഛനും മകനും മരിച്ചു ഭാര്യയുടെ നില ഗുരുതരം

ആലപ്പുഴ ദേശീയപാതയിൽ അമ്പലപ്പുഴക്കടുത്ത് പുറക്കാടുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. പുറക്കാട് പുന്തല കളത്തിൽപറമ്പിൽ വീട്ടിൽ സുദേവ് (45), മകൻ ആദി എസ്. ദേവ് (12) എന്നിവരാണ് മരിച്ചത്.
സുദേവിന്റെ ഭാര്യ വിനീത (36), സൈക്കിൾ യാത്രികൻ പുന്നപ്ര പുതുവൽ പ്രകാശൻ (50), കാൽനടയാത്രക്കാരൻ പുറക്കാട് പുതുവൽ മണിയൻ (65) എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനീതയുടെയും പ്രകാശന്റെയും നില ഗുരുതരമാണ്.

പുറക്കാട് ജങ്ഷനു വടക്കുവശം ഞായറാഴ്ച രാവിലെ ആറിനായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ബൈക്ക് യാത്രക്കാർ. കാൽനടയാത്രികനായ മണിയനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച സൈക്കിൾ ബൈക്കിലിടിച്ചതിനെത്തുടർന്നാണ് ബൈക്ക് നിയന്ത്രണംവിട്ട് ടാങ്കർ ലോറിക്കടിയിൽപ്പെട്ടത്.
മീൻവിൽപനക്കാരനായ പ്രകാശൻ സൈക്കിളിൽ മീനെടുക്കാൻ തോട്ടപ്പള്ളി തുറമുഖത്തേയ്ക്ക് പോകുകയായിരുന്നു. മരിച്ച സുദേവ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനാണ്. അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Read Previous

ആരാധനാലയങ്ങൾ നാടിൻ്റെ പൊതു സ്വത്ത്‌ : ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത

Read Next

ഭാര്യയും മകളും കൊല്ലപ്പെട്ട യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73